കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടയില്‍ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി. ബംഗലൂരു- കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. 60 യാത്രികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം തെന്നിമാറിയതിനെ തുടര്‍ന്ന് റണ്‍വേയിലെ ആറ് ലൈറ്റുകള്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് റണ്‍വെ മുക്കാല്‍ മണിക്കൂര്‍ അടച്ചിട്ടു. ഒഴിവായത് വന്‍ ദുരന്തം. രാവിലെ എട്ട് മണിക്കാണ് ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ റണ്‍വേയില്‍ നിന്ന് വിമാനം പുറത്തേക്ക് നീങ്ങിയത്. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണ് വിമാനം തെന്നിമാറിയത്. പൈലറ്റുമാര്‍ക്ക് തിരിച്ചറിയാനായി റണ്‍വേയില്‍ സ്ഥാപിക്കുന്ന ലൈറ്റുകളില്‍ ആറെണ്ണം ...
Read More »Home » Tag Archives: karipur-air-port
Tag Archives: karipur-air-port
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ വേനല്‍ക്കാല സമയക്രമം നിലവില്‍ വന്നു. മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 28വരെയുള്ള സമയക്രമമാണ് പ്രഖ്യാപിച്ചത്. പുതിയ സമയക്രമത്തിലും കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. അതേസമയം, കോഴിക്കോട്-സലാല, കോഴിക്കോട്-അബൂദബി സെക്ടറില്‍ പുതിയ സര്‍വിസുകള്‍ ആരംഭിക്കുന്നുണ്ട്. സലാലയിലേക്ക് ഒമാന്‍ എയറും അബൂദബിയിലേക്ക് ഇത്തിഹാദുമാണ് പുതിയ സര്‍വിസ് തുടങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് പുതിയ അഞ്ച് സര്‍വിസുകളാണ് ആരംഭിച്ചത്. ചെന്നൈയിലേക്ക് ആഭ്യന്തര സര്‍വിസും തുടങ്ങിയിരുന്നു. സലാലയിലേക്കുള്ള ഒമാന്‍ എയറിന്റെ പുതിയ സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. ...
Read More »