കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മാര്‍ച്ച് മുതല്‍ 24 മണിക്കൂറായി മാറും. നിലവില്‍ റണ്‍വേ റീകാര്‍പ്പറ്റിംഗ് പ്രവൃത്തികള്‍ മൂലം കഴിഞ്ഞ 2015 മെയ് മുതലാണ് ഉച്ചക്കു 12 മുതല്‍ രാത്രി എട്ടു വരെ വിമാന ലാന്‍ഡിംഗ് നിര്‍ത്തി വച്ച് റണ്‍വേ അടച്ചിടുന്നത്. റണ്‍വേ പ്രവൃത്തികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കി മാര്‍ച്ച് മുതല്‍ പൂര്‍ണമായും തുറന്നു നല്‍കാനാണ് തീരുമാനം. ഇതിനു മുന്നോടിയായി ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാല വിമാന ഷെഡ്യൂള്‍ പകലിലേക്ക് ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. റണ്‍വേ ടാറിംഗ് പ്രവൃത്തികള്‍ ഈ ...
Read More »Home » Tag Archives: karipur-airport-renovation
Tag Archives: karipur-airport-renovation
കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിങ്കളാഴ്ച്ച റണ്‍വേ പരിശോധന
കരിപ്പൂരില്‍ നിര്‍ത്തലാക്കിയ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുളള റണ്‍വേ പരിശോധിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), എയര്‍പോര്‍ട്ട് അഥോറിറ്റി ദില്ലി കേന്ദ്രകാര്യലയ പ്രതി നിധികള്‍ എന്നിവര്‍ ഒന്പതിനു കരിപ്പൂരിലെത്തും. 2015 മേയ് മുതലാണ് വലിയ വിമാനങ്ങള്‍ റണ്‍വേ റീകാര്പ്പറ്റിംഗിന്റെ പേരില്‍ നിര്‍ത്തലാക്കിയത്. ഇതോടെ ഹജ്ജ്സര്വ്വീസും നെടുമ്പാശ്ശേരിയിലേക്ക് മാറ്റേണ്ടി വന്നു. പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തിയെങ്കിലും റണ്‍വേയുടെ നീളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നാണ് ഡിജിസിഎ തീരുമാനം. ഇതോടെ കരിപ്പൂരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി. കരിപ്പൂരില്‍ നിന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കണമെന്ന് ...
Read More »