കര്‍ണാടകയില്‍ മലയാളിയായ ദലിത് നഴ്സിങ് വിദ്യാര്‍ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ രണ്ടു മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരാണ് പ്രതികള്‍. എഫ്ഐആറുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കര്‍ണാടകയിലേക്ക് തിരിച്ചു. അതേസമയം, റാഗിങ് ആത്മഹത്യാശ്രമമാക്കി മാറ്റാന്‍ ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. വിവസ്ത്രയായി നൃത്തംചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ബലം പ്രയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ലായനി തന്നെ കുടിപ്പിച്ചതെന്ന് ക്രൂരമായ റാഗിങ്ങിന് വിധേയയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദലിത് വിദ്യാര്‍ഥിനി അശ്വതി പറഞ്ഞു. ...
Read More »Home » Tag Archives: karnataka-nursing student-ragging-