കര്‍ണാടകയില്‍ ക്രൂരമായ റാഗിംഗിന് ഇരയായ മലയാളി വിദ്യാര്‍ത്ഥിനി യെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു. ഗുല്‍ബര്‍ഗയില്‍ നഴ്സിംഗിന് പഠിക്കുന്ന അശ്വതിയാണ് റാഗിംഗിന് ഇരയായത്. എടപ്പാള്‍ സ്വദേശിനിയാണ്. ക്ലീനിംഗ് ലോഷന്‍ കുടിപ്പിച്ചതാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്രൂരമായ റാഗിംഗിനിടെ ടോയ്ലറ്റ് വൃത്തിയാക്കാന്‍ വെച്ചിരുന്ന ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അന്നനാളം വെന്തുരുകിയ നിലയിലാണ്. പെണ്‍കുട്ടിക്ക് രണ്ട് ദിവസമായി ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ട്യൂബിലൂടെ ദ്രാവക രൂപത്തിലാണ് ഭക്ഷണം നല്‍കുന്നത്. മെയ് 9നാണ് അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. മലയാളി വിദ്യാര്‍ത്ഥികളാണ് ഇവര്‍ എന്നാണ് ...
Read More »Home » Tag Archives: karnataka-ragging-kazhikode medicalncollege-edappal