Home » Tag Archives: kerala

Tag Archives: kerala

ഇത് ബംഗാൾ മോഡൽ പരീക്ഷണം

ചാരു മജൂംദാർ പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിന് മുമ്പ് ഭാര്യക്ക് കത്തെഴുതി: ‘ഹിംസയിലും വ്യക്തിപരമായ ഉന്മൂലനത്തിലും ഊന്നിയത് പ്രസ്ഥാനത്തിന് സംഭവിച്ച വഴിപിഴക്കൽ ആയിരുന്നു.’ ഹിംസയുടെ അതേ പിഴച്ച വഴികളിലൂടെ സഞ്ചരിക്കുകയാണ് മാവോയിസ്റ്റുകൾ എന്ന് എം. ബി. രാജേഷ് മാവോയിസ്റ്റുകൾക്കെതിരായ പോലീസ് നടപടികളോടുള്ള പ്രതികരണങ്ങളുടെ ഒരു പൊതുസ്വഭാവം അവരെ ആദർശാത്മക വിപ്ലവകാരികളും നിഷ്കളങ്കരുമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നതാണ്. എന്താണ് വസ്തുത? ‘തോക്കേന്തിയ ഗാന്ധിയന്മാ’രാണോ മാവോയിസ്റ്റുകൾ? പീപ്പിൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിച്ച്  2004ൽ ഉണ്ടായ സിപിഐ മാവോയിസ്റ്റിന്റെയും അവരുടെ മുൻഗാമികളുടെയും ചരിത്രംതന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും ...

Read More »

കോഴിക്കോട് വിളിക്കുന്നു വരില്ലേ നിങ്ങളും ??

കോഴിക്കോട്. കേരളം ലോകത്തിന് സമ്മാനിച്ച പാരമ്പര്യത്തിന്‍റെ പ്രൌഡി. ചരിത്രം ഇന്ത്യയില്‍ കാലുകുത്തിയ നഗരം. സാംസ്‌കാരിക വിനിമയത്തില്‍ രാജ്യത്തിന്‍റെ കവാടം. അറബികള്‍, തുര്‍ക്കികള്‍, ഈജിപ്തുകാര്‍, ചൈനക്കാര്‍. സ്വീകരിച്ചു. സല്‍ക്കരിച്ചു. കോയിക്കോട്ടാര്‍. സുഗന്ധവ്യജ്ഞനം, മരത്തടി, വസ്ത്രങ്ങള്‍, ഓട്, ഇഷ്ടിക, ചെരുപ്പ്, ഇപ്പോ ഐ.ടി യും, നല്‍കി കോഴിക്കോട് വ്യവസായകേരളത്തിന്‌. ചാലിയ സമുദായം നെയ്ത പരുക്കനായ, കട്ടി കൂടിയ തുണിത്തരം ലോകപ്രശസ്തമായ ‘കാലിക്കോ’ ആയി. അത് ലഭിക്കുന്ന ഇടം ‘കാലിക്കറ്റ്’ ആയി. അതും ലോകപ്രശസ്തം. പൂര്‍ണ്ണമാകില്ല, കോഴിക്കോടിന്‍ മഹിമ, ഇത് കൂടി പറയാതെ…. സാംസ്‌കാരിക കേരളത്തിന്‍റെ എഴുത്തും കഥയും ...

Read More »

ഇന്ന് മഹാശിവരാത്രി; ആലുവാ മണപ്പുറം ഒരുങ്ങി

ലോകരക്ഷയ്ക്കുവേണ്ടി കാളകൂടവിഷം വിഴുങ്ങിയ പരമശിവനുവേണ്ടി പാർവതീദേവിയും ഭൂതഗണങ്ങളും രാത്രി ഉറക്കമൊഴിഞ്ഞതിന്‍റെ ഓര്‍മയുണര്‍ത്തുന്ന മഹാശിവരാത്രി ഇന്ന്. അർധരാത്രി മുതൽ ഭക്തലക്ഷങ്ങള്‍ പുണ്യനദിയായ പെരിയാറിന്റെ കരയിൽ പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തും. ആലുവാ മണപ്പുറത്ത് പെരിയാർ തീരത്ത് ഇതിനായി ദേവസ്വം ബോർഡ് ഇരുന്നൂറോളം ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറോളം പുരോഹിതരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

Read More »

സംസ്ഥാനത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെ നിരവധി മരുന്നുകള്‍ക്ക് നിരോധനം

മലയാളികള്‍ സ്ഥിരം ഉപയോഗിക്കുന്ന പാരസെറ്റമോള്‍ സംസ്ഥാനത്ത് നിരോധിച്ചു. ഗുണനിലവാരമില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പാരസെറ്റാമോളിനും പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന ഗ്ലിമെ പെരൈഡ് അടക്കമുള്ള മരുന്നുകള്‍ക്കാണ് നിരോധനം.  ഇവയുടെ വില്‍പനയും വിതരണവും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിരോധിച്ചു. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടത്തിയ പരിശോധനയിലാണ് ഈ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഈ ബാച്ചുകളുടെ സ്‌റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തന്നെ തിരികെ നല്‍കണമെന്നും വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണമെന്നും ...

Read More »