പ്രമുഖ യുവ നടിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രധാന മൂന്നു പ്രതികളിലൊരാളായ മണികണ്ഠനാണ് അറസ്റ്റിലായത്. പാലക്കാട് നിന്നുമാണ് ഇയാളെ പിടികൂടിയത്. തമ്മനം സ്വദേശിയാണ് മണികണ്ഠന്. ഇനി പിടിയിലാകാനുളള മറ്റുരണ്ടുപേര്‍ക്ക് ഇയാളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. പൊലീസിന്റെ കസ്റ്റഡിയിലുളള മറ്റുരണ്ടുപേര്‍ നല്കിയ മൊഴിയില്‍ പള്‍സര്‍ സുനി, വിജേഷ്, മണികണ്ഠന് എന്നിങ്ങനെ മൂന്നുപേരാണ് നടിയെ ആക്രമിച്ചതെന്നാണ് വിവരം. ഇവര്‍ മൂന്നുപേരും മൂന്നുവഴിക്ക് തിരിഞ്ഞതായിട്ടാണ് പൊലീസ് നല്കുന്ന വിവരം. ബാക്കിയുളള രണ്ടുപേര്‍ക്കായി ഊര്‍ജിത അന്വേഷണം നടത്തുകയാണ്. യുവനടി ആക്രമിക്കപ്പെട്ടപ്പോള്‍ വാഹനത്തില്‍ മൂന്നുപേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ...
Read More »Home » Tag Archives: kerala-actress-attacked-in-kochi