സംസ്ഥാനത്ത് ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും കേരള സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ദേശീയ ഫ്ലാഗ് കോഡില്‍ നിഷ്കര്‍ഷിക്കുന്ന രീതിയിലായിരിക്കണം പതാകയുടെ ഉപയോഗമെന്ന് ഉറപ്പുവരുത്താന്‍ അതത് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പിളി, പരുത്തി, ഖാദി, സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈ കൊണ്ടു നെയ്ത പതാകകള്‍ ഉപയോഗിക്കണമെന്നാണ് ദേശീയ ഫ്ലാഗ് കോഡില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. അതേസമയം വിശേഷാവസരങ്ങളില്‍ പതാക പേപ്പറില്‍ നിര്‍മിക്കുന്നത് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. സംസ്ഥാനത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രാദേശിക തലത്തിലുള്ള പൊതുപരിപാടികളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
Read More »Home » Tag Archives: kerala govt.-plastic national flag-prohibited