മനുഷ്യന്റേയും മറ്റ് ജീവജാലങ്ങളുടേയും നിലനിൽപ്പിനുള്ള ജീവജലം നൽകുന്ന പുഴകൾ എന്നേ മരിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും നാമീ സത്യത്തിന് നേരേ കണ്ണടച്ചാൽ ഭൂമിയുടെ മാറിലെ അമ്മിഞ്ഞ വറ്റി മക്കൾ കരഞ്ഞ് തളർന്ന് മരിക്കുകയേ ഉള്ളൂ. സമഗ്രമായ ഒരു പുഴയറിവ് കുട്ടികൾക്കായി പകർന്ന് നൽകുന്ന എ.ബി സബ്നയുടെ ‘പുഴകൾ ഒഴുകും വഴികൾ’ എന്ന പുസ്തകത്തിൽ നിന്ന്. പുഴകൾ ഭൂമിയുടെ ജീവഞരമ്പുകളാണെന്ന പരമമായ സത്യം കുട്ടികൾക്ക് കൈമാറുന്ന ഈ പുസ്തകം ഒഴുകുന്ന പുഴ, ഒഴുകേണ്ട പുഴ, ഒഴുകട്ടെ പുഴ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് സംവിധാനം ചെയ്തിരിക്കുന്നത് പുഴയുടെ ഉദ്ഭവസ്ഥാനവും ...
Read More »