കേരളത്തിലെ ഉത്സവ പറമ്പുകളിലും സര്‍ക്കസ് കൂടാരങ്ങളിലും മറ്റുമായി കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന മിക്ക ഗജവീരന്മാരും അനാഥരാണെന്ന് കേട്ടാല്‍ അമ്പരക്കരുത്. അതാണ് സത്യം. കേരളത്തിലെ മൊത്തം ആനകളില്‍ 289 ആനകള്‍ ഉടമസ്ഥരില്ലാതെ അനാഥരാണെന്നാണ് കണക്കുകള്‍ പറയുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പകുതിയോളം ആനകളും കള്ളക്കടത്തുവഴിയാണ് കേരളത്തിലേക്കെത്തുന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരം ആനകള്‍ക്ക് മതിയായ രേഖകളുമില്ല. നാഥനില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന ഈ 289 ആനകളും കള്ളക്കടത്തു വഴിയാണ് കേരളത്തിലെത്തിയതെന്ന് വ്യക്തം. അന്യ സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ആനകളെ എത്തിക്കരുതെന്ന് നിയമമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. അടുത്തിടെ നടന്ന ആനകളുടെ കണക്കെടുപ്പ് ...
Read More »