അള്ളാഹുവിനെ മനസ്സിലെ ഒരു പിതൃരൂപമായി അറിയുന്ന വിശ്വാസികളില്‍ ഭൂരിപക്ഷവും, പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതിനപ്പുറത്തെ യാഥാര്‍ത്ഥ്യം എന്ന നിലയില്‍ അള്ളാഹു എന്ന പദത്തിന് കൂടുതല്‍ ഗഹനമായ അര്‍ത്ഥവും അസ്തിത്വവും ഉണ്ട് എന്ന് മനസ്സിലാക്കാറില്ല. മനസ്സില്‍ പൊന്തിവരുന്ന വിഗ്രഹരൂപത്തിന്റെ പേര് മാത്രമാണ് അവര്‍ക്ക് അള്ളാഹു. എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നറിയുന്നവര്‍ പതിനായിരത്തിലൊന്ന്, അനുഭവിക്കുന്നവരോ ലക്ഷത്തില്‍ ഒരാളും എന്ന് കബീര്‍. സൂഫീജ്ഞാനരഹസ്യങ്ങള് തേടി പി പി ഷാനവാസ്. ‘സൂഫീപഥങ്ങളിൽ’ ആറാംഭാഗം. ഹൈദരാബാദിലെ നൂരിഷാ ത്വരീഖത്തിന്റെ ആസ്ഥാനത്ത് നാല്പതു ദിവസത്തെ ചില്ലയിരുന്നാണ് ഷിര്‍ക്കിന്റെയും ബഹുദൈവാരാധനയുടെയും രഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം,ഷെയ്ഖുമാര്‍ മുരീദുമാര്‍ക്ക് പങ്കുവെയ്ക്കുന്നതെന്ന് എന്നെ ...
Read More »Home » Tag Archives: Khwaja Moinuddin Chisti
Tag Archives: Khwaja Moinuddin Chisti
സൂഫീപഥങ്ങളില്‍: ഞാനെന്ന ബോധത്തിന്റെ സാഗരത്തെ മണ്‍കുടത്തിലടയ്ക്കുന്നു സൂഫീജ്ഞാനം
ശവകുടീരത്തിലും സമാധി തുടരുന്നു എന്ന അര്‍ത്ഥത്തിലാണ് സൂഫിയുടെ കബറിടം സന്ദര്‍ശനസ്ഥലമായി സവിശേഷമാകുന്നത്. ഭൗതികശരീരത്തിന്റെ അഭാവത്തിലും തുടരുന്ന മഖാം. സൂഫിയുടെ ജ്ഞാനപദ്ധതിയും അന്വേഷണവഴിയും എത്രത്തോളം സാധകന് മനസ്സിലാക്കുന്നുവോ, അത്രത്തോളം മഖാമിനെ അടുത്തറിയാം, അനുഭവിക്കാം. ആത്മീയാനുഭവങ്ങളുടെ ശീര്ഷസ്ഥാനമായ അജ്മീറിൽ സൂഫിയുടെ ഹൃദയപ്രകാശത്തിന്റെ അനുഭവം ഏറ്റുവാങ്ങി പി. പി. ഷാനവാസ് യാത്ര തുടരുന്നു. സൂഫീപഥങ്ങളിൽ അഞ്ചാംഭാഗം. ദര്‍ഗാ സന്ദര്‍ശനത്തിന്റെ തിരക്കില്‍നിന്ന് തലയൂരി മുറിയില്‍ അഭയംതേടി. പ്രഭാഷണങ്ങളും ബിരിയാണി തീറ്റയും ഇപ്പോള്‍ കൂടുതല്‍ ആയാസത്തിലായി. ഭൗതികമായ ആവശ്യങ്ങള്‍ക്കും രോഗശാന്തിക്കും ഖ്വാജയുടെ സന്നിധിയില്‍ ഒറ്റയ്ക്കും കൂട്ടായും പ്രാര്‍ത്ഥന നടത്തുന്നതില്‍ ഇനി ...
Read More »