Home » Tag Archives: Klf

Tag Archives: Klf

കെ സുരേന്ദ്രന് മറുപടിയുമായി ഷൈബിൻ ഷഹാന

കെ സച്ചിദാനന്ദനെതിരെ ആരോപണമുന്നയിച്ച ബി ജെ പി നേതാവ് കെ സുരേന്ദ്രന് കൃത്യമായ മറുപടിയുമായി മാധ്യപ്രവർത്തകനായ ഷൈബിൻ ഷഹാന. ഷൈബിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇപ്പോൾ വയറലായികൊണ്ടിരിക്കയാണ്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം ” കഥയില്ലായ്മ ഒരു കുറ്റമല്ല K Surendran; പക്ഷെ അതൊരു ഭൂഷണമായ് അണി്ഞ്ഞു നടക്കുന്നത് അല്പം അരോചകമാണ്; ചിലപ്പോഴെല്ലാം രാഷ്ട്രീയ ആശ്ലീലവുമാകാറുണ്ട്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിനെക്കുറിച്ചും സച്ചിദാന്ദനെക്കുറിച്ചും താങ്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹവും സംഘാടകരും അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചു കാണും. പക്ഷെ ‘സച്ചിദാനന്ദന്‍ ആരാണെന്നാ വിചാരിക്കുന്നത്’ -എന്ന് താങ്കള്‍ ചോദിക്കുമ്പോള്‍ അദ്ദേഹത്തെ അറിഞ്ഞും ...

Read More »

പെണ്ണ് ദുഷ്ടയും കള്ളിയും വിശ്വസിക്കാന്‍ കൊള്ളാത്തവളുമാണ്

കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം , വേദി മൂന്ന് തൂലികയില്‍ മലയാള സിനിമാമേഖലയില്‍ അടുത്തിടെ ആരംഭിച്ച വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (WCC) യിലെ പ്രധാന അംഗങ്ങളും , സിനിമാപ്രവര്‍ത്തകരുമായ പെണ്‍പ്പട തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. നിറഞ്ഞ സദസ്സില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ഇത് പകര്‍ത്തുന്ന തിരക്കിലാണ്. ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള തിക്കും തിരക്കും കോഴിക്കോട് ബീച്ചില്‍ അനുഭവപ്പെടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇതിനെ ഒന്നും ഗൗനിക്കാതെ ഒന്നിലും ഇടപെടാതെ ഒരുമനുഷ്യന്‍ മൂന്നാം സ്റ്റേജിന് പിറകിലെ വാട്ടര്‍ ടാങ്കിന് ചുവട്ടില്‍ തന്റെ വ്യാപാരങ്ങളില്‍ മുഴുകി കഴിയുന്നു. അറുപതോ ...

Read More »

ഉത്തരവാദിത്തടൂറിസം ജനങ്ങളുടെ ധാരണ മാറണം: അല്‍ഫോണ്‍സ് കണ്ണന്താനം

കോഴിക്കോട്: കേരളാ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനമായ ഫെബ്രുവരി 9ന് നടന്ന ‘ ടൂറിസം മേഖലയിലെ പ്രാദേശിക വളര്‍ച്ച ‘ എന്ന മുഖാമുഖത്തില്‍ പി ടി മുഹമ്മദ് സാദിഖിനൊടൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയില്‍ ജനങ്ങള്‍ക്ക് ഒരുപാട് തെറ്റിദ്ധാരണകളുണ്ട്.തന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് ശരിയെന്ന ചിന്താഗതി ശരിയല്ല. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യമാണ് ഇന്ത്യ, എന്നാല്‍ അശാസ്ത്രീയമായ പ്രവര്‍ത്തന രീതിയാണ് ഇവിടുള്ളത് അവയുടെ പൊളിച്ചെഴുത്താണ് വേണ്ടത. എന്തുകൊണ്ട് നമ്മുടെ മട്ടാഞ്ചേരി തെരുവും, മൂന്നാറും വയനാടും നിശാടൂറിസത്തിന് ഉതകും വിധം മാറ്റിക്കൂടാ? ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നമുക്കാവശ്യം കേവലം ...

Read More »

ഫറാസ് തമിഴ്‌ നടനെ കണ്ടു , തമിഴ്‌ നടനെ

” ഫറാസ് തമിഴ്‌ നടനെ കണ്ടു , തമിഴ്‌ നടനെ “. ചുണ്ടിൽ പുഞ്ചിരിയുമായി ഫറാസ് തന്റെ ടീച്ചറുടെ അരികിലേക്ക്‌ ഓടി വന്നു പറഞ്ഞു. തമിഴ്‌ നടൻ പ്രകാശ്‌ രാജിനെ കണ്ട സന്തോഷത്തിലാണവൻ. കനം കൂടിയ ചർച്ചകൾ നടക്കുമ്പോഴും, പ്രശസ്തർ വേദികളിൽ തിളങ്ങുമ്പോഴും നിഷ്കളങ്കമായ മനസ്സുകൾക്ക്‌ തിരമാല എണ്ണാനായിരുന്നു തിടുക്കം. ഇടക്കാലത്തു ഹിറ്റായ ‘ ഷുക്കൂറു സുന്ദരനാ, ഓനൊരു വല്ലാത്ത സംഭവമാ..’ എന്ന ആൽബം പാട്ട്‌ പാടിക്കൊണ്ടും കിന്നാരം പറഞ്ഞും അവർ ഇരുന്നു. കോഴിക്കോട്‌ നടക്കാവ് മാനസികമായ അവശതകൾ അനുഭവിക്കുന്നവർക്കായുള്ള ‘ We Smile ...

Read More »

ഭയപ്പെടുത്തി കാര്യസാധ്യം ഫാസിസ്റ്റ് രീതി: അരുന്ധതി റോയ്

റിപ്പോര്‍ട്ട് ആനന്ദ് കെ എസ് കോഴിക്കോട്: വിഭവങ്ങള്‍ അത് ഏതുമാകട്ടെ പണമോ, മൂല്യമുള്ള വസ്തുക്കളോ സമൂഹത്തിലെ ചില വ്യക്തികളിലോ ചില വര്‍ഗങ്ങളിലോ മാത്രം ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരിലേക്കും എത്തിപ്പെടുന്ന തരത്തില്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ മാറ്റം വരേണ്ടതുണ്ടെന്ന് അരുന്ധതി റോയ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ ഈ പ്രത്യേയശാസ്ത്രമാണ് 20 വര്‍ഷമായി വായനക്കാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവരെ ചൂഷണം ചെയ്ത് കൊള്ളലാഭം നേടുന്ന വന്‍കിട കമ്പനികളാണ് സാധാരണയായി ഇത്തരം മേളകള്‍ സംഘടിപ്പിക്കാറ് അവര്‍ക്ക് അവ കണ്ണില്‍ ...

Read More »

കോഴിക്കോട് വിളിക്കുന്നു വരില്ലേ നിങ്ങളും ??

കോഴിക്കോട്. കേരളം ലോകത്തിന് സമ്മാനിച്ച പാരമ്പര്യത്തിന്‍റെ പ്രൌഡി. ചരിത്രം ഇന്ത്യയില്‍ കാലുകുത്തിയ നഗരം. സാംസ്‌കാരിക വിനിമയത്തില്‍ രാജ്യത്തിന്‍റെ കവാടം. അറബികള്‍, തുര്‍ക്കികള്‍, ഈജിപ്തുകാര്‍, ചൈനക്കാര്‍. സ്വീകരിച്ചു. സല്‍ക്കരിച്ചു. കോയിക്കോട്ടാര്‍. സുഗന്ധവ്യജ്ഞനം, മരത്തടി, വസ്ത്രങ്ങള്‍, ഓട്, ഇഷ്ടിക, ചെരുപ്പ്, ഇപ്പോ ഐ.ടി യും, നല്‍കി കോഴിക്കോട് വ്യവസായകേരളത്തിന്‌. ചാലിയ സമുദായം നെയ്ത പരുക്കനായ, കട്ടി കൂടിയ തുണിത്തരം ലോകപ്രശസ്തമായ ‘കാലിക്കോ’ ആയി. അത് ലഭിക്കുന്ന ഇടം ‘കാലിക്കറ്റ്’ ആയി. അതും ലോകപ്രശസ്തം. പൂര്‍ണ്ണമാകില്ല, കോഴിക്കോടിന്‍ മഹിമ, ഇത് കൂടി പറയാതെ…. സാംസ്‌കാരിക കേരളത്തിന്‍റെ എഴുത്തും കഥയും ...

Read More »