നാടകത്തിന്റേത് സ്വാഭാവിക ചോഷണമാണെന്നും ആവശ്യമുള്ളവര്‍ മാത്രം കണ്ടാല്‍ മതിയെന്നും അതിനായി പരിതപിക്കേണ്ട ആവശ്യമില്ലെന്നും ജോയ്മാത്യു അഭിപ്രായപ്പെട്ടു. മാറുന്ന മാധ്യമങ്ങളെ മനസ്സിലാക്കണമെന്നും മറ്റ്കലാരൂപങ്ങള്ക്കും സംഭവിച്ചത് പോലെ നാടകവും ഇല്ലാതാവുമെന്നും അത് സ്വാഭാവികമാണെന്നും ജോയ് മാത്യു കൂട്ടിചേര്‍ത്തു. കേരള സാഹിത്യോത്സവത്തിന്റെ ഭാഗമായി ”നാടകമെവിടെ” എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധുമാസ്റ്റര്‍ , സിവിക് ചന്ദ്രന്, ജോയ്മാത്യു, രാമചന്ദ്രന് മൊകേരി, സതീഷ് കെ സതീഷ്, എ. ശാന്തകുമാര്‍ എന്നിവര്‍ സംസാരിച്ച എന്‍. ശശിധരന് മോഡറേറ്ററായ ചര്‍ച്ചയില്‍ മനുഷ്യ ജീവിതമെല്ലാം നാടകമാണെന്നും നാടകത്തിലെ പ്രേക്ഷകപങ്കാളിത്തത്തെ ക്കുറിച്ചും നാടകം നേരിടുന്ന പ്രതിസന്ധികളെ ...
Read More »