Home » Tag Archives: Kondotty

Tag Archives: Kondotty

‘മതമൈത്രിയും സൗഹൃദങ്ങളുമാണ് പ്രധാനം’: കൊണ്ടോട്ടിക്കറിയാം ഈ സ്നേഹരാഷ്ട്രീയം

സ്നേഹവും സാഹോദര്യവും തുളുമ്പുന്ന ഏറനാടൻ പാരമ്പര്യത്തിന്റെ നേരവകാശി. ജനവിധി തേടുന്ന കാട്ടിപ്പരുത്തി സുലൈമാൻഹാജിയെ അങ്ങനെയാണ് കൊണ്ടോട്ടിക്കാർക്ക് പരിചയം. അഞ്ചുവർഷങ്ങൾക്കുമുമ്പ് സുലൈമാൻഹാജി അയൽപക്കത്തെ ഭഗവതിക്ഷേത്രത്തിൽ സഹപാഠികളുടെ ആവശ്യപ്രകാരം ഏറ്റെടുത്ത ഒരു ദൗത്യത്തെക്കുറിച്ച്, പ്രസിദ്ധ മാധ്യമപ്രവർത്തകൻ മുസാഫിർ. അതെ, മലപ്പുറം എന്നും അങ്ങനെയായിരുന്നു. മതമൈത്രിയുടെ സ്നേഹപൈതൃകമാണ് മലപ്പുറത്തിന്റെ മുഖമുദ്ര. കൊണ്ടോട്ടിക്കടുത്ത മുതുവല്ലൂർ ഭഗവതിക്ഷേത്രത്തിന് ജീർണ്ണതയിൽനിന്ന് മുക്തിനൽകി ഹൈന്ദവവിശ്വാസികൾക്ക് സൗകര്യമായി തൊഴാനുള്ള അവസരമൊരുക്കിയത് ജിദ്ദയിൽ പ്രവാസിയായ കെ. പി. സുലൈമാൻഹാജി. സമുദായമൈത്രിയുടെ പുതിയൊരു അദ്ധ്യായമാണ് ഇതുവഴി രചിക്കപ്പെട്ടത്. കഴിഞ്ഞ അരനൂറ്റാണ്ടായി പുനർനിർമ്മാണത്തിനു വഴികാണാതെ തീർത്തും ജീർണ്ണാവസ്ഥയിൽ ആയിരുന്നു നാന്നൂറ് ...

Read More »

പള്ളേപ്പയിപ്പ് ഇത്തിള് പോലെ നീറി; കൊണ്ടോട്ടീല് കൊയങ്ങ്യോര് അന്നങ്ങനെ ഒപ്പംനിന്നുതുടങ്ങി: സഖാവ് കുഞ്ഞാലി അരങ്ങിലേക്ക്

ഏറനാടൻ തൊഴിലാളർക്കുള്ളിൽ ഇന്നും വിളങ്ങുന്ന ഓർമ്മയാണ് സഖാവ് കുഞ്ഞാലി. കാളഭൈരവൻ എന്ന നാടകത്തിലൂടെ ഏറനാടൻ ദളിതരുടെ ആദിമസംസ്കൃതിയെയും ഭാഷയെയും അരങ്ങിലെത്തിച്ച ഇ. സി. ദിനേശ് കുമാർ ആ ഏറനാടൻ പോരാട്ടവീര്യത്തെ രംഗഭാഷയിലാക്കുന്നു. ബീഡിത്തൊഴിലാളികളുടെയും തോട്ടംതൊഴിലാളികളുടെയും അവകാശസമരങ്ങളുടെ നായകനായി വളർന്ന ചരിത്രം നാടകം രേഖപ്പെടുത്തുന്നു. ഒപ്പം, കുഞ്ഞാലിയെ സൃഷ്‌ടിച്ച തെക്കേമലബാറിലെ മാപ്പിള ജീവിതത്തിലേക്കുകൂടി അത് വെളിച്ചംവീശുന്നു. എംഎൽഎ ആയിരിക്കെ നിലമ്പൂരിൽ വെടിയേറ്റുമരിച്ച കുഞ്ഞാലിയുടെ ജന്മനാട്ടിൽ തുടങ്ങുന്നതാണ് നാടകം. നാടകത്തിൽ കുഞ്ഞാലിയുടെ കൊണ്ടോട്ടിയിലെ ചെറുപ്പകാലം അവതരിപ്പിക്കുന്ന രംഗം. രംഗം 1 (1934) കൊണ്ടോട്ടി പപ്പടത്തെരു. ഇരുവശവും പപ്പടത്തട്ടുകളിൽ ...

Read More »

1921ന്റെ പാഠങ്ങൾ: വൈദ്യർപാരമ്പര്യത്തെ വിസ്മരിച്ചത് മാപ്പിളജനതയെ കൊളോണിയൽ ആധുനികതയുടെ പങ്കുകാരാക്കി

കൊളോണിയലിസത്തിനെതിരായ സമരത്തിലൂടെ രൂപപ്പെട്ട ആധുനികതയാണ് മാപ്പിളപാരമ്പര്യത്തിന്റെയും ഉറവിടം. 1921നു ശേഷം ആ പാരമ്പര്യത്തിന് വളർന്നുവരാൻ കഴിയാതിരുന്നതിനെപ്പറ്റി, നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക പാരമ്പര്യങ്ങളെപ്പറ്റി ഡോ. കെ. എൻ. പണിക്കർ നടത്തുന്ന നിരീക്ഷണങ്ങൾ. 2008ൽ മഹാകവി മോയിൻകുട്ടി വൈദ്യർ മഹോത്‌സവത്തിൽ കൊണ്ടോട്ടിയിൽ നടത്തിയ വൈദ്യർ അനുസ്മരണ പ്രഭാഷണം ചർച്ചകൾക്കായി പുനഃപ്രസിദ്ധീകരിക്കുന്നു. ഇത് ഒന്നാം ഭാഗം നമ്മുടെ സാമൂഹ്യനവോത്ഥാന പ്രസ്ഥാനത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ധാരയാണ് മഹാകവി മോയിൻകുട്ടി വൈദ്യരെക്കുറിച്ചുള്ള ഓര്‍മ്മ. ഈ ഓര്‍മ്മക്ക് പല മാനങ്ങളുണ്ട്. കേരളത്തിലെ മാപ്പിള സമൂഹത്തിന്റെ അവബോധരൂപീകരണത്തില്‍ മോയിൻകുട്ടി വൈദ്യരുടെ കവിതകള്‍ വഹിച്ച ...

Read More »

സൗഹൃദത്തിനും സംവാദത്തിനും ഒരിടം; എല്ലാ വെള്ളിയാഴ്ചകളിലും കൊണ്ടോട്ടിയിൽ മാനവീയം വേദി

പീടികക്കോലായകളിലും ആല്‍ത്തറകളിലും റോഡോരത്തെ കലുങ്കിലും പുഴയിറമ്പിലും ഒരുകാലത്ത് പൂത്തിരുന്ന സൗഹൃദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇനി പുതിയ വേദി. തിരുവനന്തപുരത്തെ മാനവീയം വീഥിയുടെ മാതൃകയില്‍ സഹൃദയര്‍ക്ക് ഒത്തുചേരാനും തങ്ങളുടെ സര്‍ഗസൃഷ്ടികള്‍ അവതരിപ്പിക്കാനും സംവാദത്തിലേര്‍പ്പെടാനും കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകാങ്കണത്തിലാണ് മാനവീയം വേദിക്ക് തുടക്കമായത്. ഇനി എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ തുറന്ന സംവാദങ്ങള്‍ക്ക് വേദിയാകും. നാട്ടിന്‍പുറങ്ങളില്‍ വായനശാലകളും കലാസമിതികളും സജീവമായിരുന്ന കാലത്ത് ചര്‍ച്ചകള്‍ക്കും വളര്‍ന്നുവരുന്ന പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ക്കും അവസരമുണ്ടായിരുന്നു. എന്നാല്‍ കലാസമിതികള്‍ അപ്രത്യക്ഷമാവുകയും വായനശാലകള്‍ കേവലം പുസ്തകവിതരണശാലയോ പുസ്തക സംഭരണശാലയോ ആയി മാറുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെട്ടത് പൊതുഇടങ്ങള്‍കൂടിയാണ്. കൊണ്ടോട്ടിയെ ...

Read More »

മാപ്പിളപ്പാട്ടിന്റെ മൊഞ്ചാണ് കൊണ്ടോട്ടി; കെടാതെ കത്തുന്നു ഇശലിൻ ചെരാതുകൾ

മോയിൻകുട്ടി വൈദ്യർ തൊട്ടുള്ള കവിമുനിമാർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകളിലൂടെ കെടാതെ സൂക്ഷിക്കുകയാണ് കൊണ്ടോട്ടി. വൈദ്യർ മഹോത്സവനാളുകൾക്ക് ഒരനുബന്ധമായി കൊണ്ടോട്ടിയുടെ കാവ്യചരിത്രപാരമ്പര്യത്തെക്കുറിച്ച് പി. വി. ഹസീബ്‌ റഹ്‌മാൻ ‘പൂമകളാണെ ഹുസുനുൽ ജമാൽ പുന്നാരത്താളം മികന്തബീവി… മാപ്പിളപ്പാട്ടിൻ മലപ്പുറത്തിന്റെ മൊഞ്ചാണ് കൊണ്ടോട്ടി. ഇവിടെ ഇളംകാറ്റ് പോലും ഇശലിന്റെ ഈണം തിരയുകയാണ്. ഒരു കാലത്ത് കലയെയും പാട്ടിനെയും അക്ഷരക്കൂട്ടുകളാക്കിയവർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകൾ കെടാതെ സൂക്ഷിക്കുന്നു. കാലങ്ങൾക്ക് മുമ്പേ കൊണ്ടോട്ടിക്ക് സ്വന്തമായ ഒരു ദേശീയതയുണ്ട്. ഈ മണ്ണിന്റെ കലാ-സാംസ്‌കാരിക പൈതൃകമാണ് അതിന്റെ മുഖവാതിൽ. കരിപ്പൂർ കണ്ണംകോട്ട് ...

Read More »

കൊണ്ടോട്ടിയിലെ ബസ് തൊഴിലാളികളേ, രാഷ്ട്രീയ-സിനിമാ പ്രമുഖർ നിങ്ങളെക്കണ്ട് പഠിക്കട്ടെ!

|രാജേഷ് കിഴിശ്ശേരി| രാവിലെ കൊണ്ടോട്ടിയിലേക്കുള്ള ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ ബാഗിനു പകരം ഒരു ബക്കറ്റുമായി വരുന്നു! കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ മെമ്മോറിയൽ ഡയാലിസിസ് കേന്ദ്രത്തിന്റെ ധനശേഖരണം എന്ന് ബക്കറ്റിൽ എഴുതിയിരിക്കുന്നു. ചെറിയ ഒരു തുക ബക്കറ്റിൽ നിക്ഷേപിച്ച് ഞാൻ ചെക്കറോട് സംഗതി എന്താണെന്നു ചോദിച്ചു.140 ബസ്സുകളുടെ ഇന്നത്തെ കളക്ഷൻ കേന്ദ്രത്തിനുള്ള സംഭാവനയാണത്രേ! പോരാത്തതിന് ബസ് ജീവനക്കാർ കൂലി എടുക്കില്ല, പകരം ഡീസൽ ചെലവ് എടുക്കും. ഒരു ബസിന് ഇന്നത്തെ രീതിയിലാണെങ്കിൽ ചുരുങ്ങിയത് 12000 രൂപ കളക്ഷനുണ്ടാകും. മൊത്തം 1680000 രൂപ ഇങ്ങനെയാണെങ്കിൽ സന്ധ്യയോടെ ഡയാലിസിസ് ...

Read More »

സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര

|പി പി ഷാനവാസ്| അഹമ്മദാബില്‍ തീവണ്ടിയിറങ്ങുമ്പോഴാണറിഞ്ഞത്, അജ്മീറിലേക്കുള്ള വണ്ടിയെത്താന്‍ വൈകും വരെ കാത്തിരിക്കണം. കൂടെയുള്ളവരില്‍ സ്ത്രീകളടക്കമുള്ള ചിലര്‍ തീവണ്ടിയാപ്പീസിലെ കാത്തിരിപ്പു മുറിയില്‍ വിശ്രമം തേടി. അധ്യാപക സഹോദരങ്ങളായ ഷക്കീറും ഷമീമും കോഴിക്കോട്ടെ വസ്ത്രവ്യാപാരിയായ നാസറളിയനും ചേര്‍ന്ന് ഞങ്ങള്‍ സബര്‍മതീ തീരത്തെ ഗാന്ധീ ആശ്രമം കാണാന്‍ പോയി. അഹമ്മദാബാദിലെ മുഷിഞ്ഞ തെരുവുകളിലൂടെ ഓട്ടോയില്‍ ആശ്രമകവാടത്തിലെത്തി. വേപ്പുമരങ്ങള്‍ തണലൊരുക്കുന്ന പരിസരത്തിന് പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങളും അദ്ദേഹം കടന്നു പോയ രാഷ്ട്രീയ സന്ധികളും മ്യൂസിയത്തില്‍ ഫോട്ടോപകര്‍പ്പുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുസ്തകശാലയില്‍ ഗാന്ധിയന്‍ സാഹിത്യം. ഗാന്ധിജിയുടെ മരുമകന്‍ പണിത ...

Read More »

കലാ നിറവില്‍ കൊണ്ടോട്ടി; വൈദ്യര്‍ മഹോത്സവത്തിന് പ്രൗഢമായ തുടക്കം

ഭിന്നശേഷിക്കാരുടെ കലാപ്രകടനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചും പ്രാദേശിക കലാകാരന്മാരുടെ ഒത്തുചേരലിന് വേദിയായും വൈദ്യര്‍ മഹോത്സവത്തിന് കൊണ്ടോട്ടിയില്‍ തുടക്കമായി. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചനാ ശില്‍പ്പശാലയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നടന്ന ശില്‍പ്പശാല, സംഗീതസംവിധായകന്‍ കെ വി അബൂട്ടിയുടെ ചിത്രംവരച്ച് ചിത്രകാരന്‍ വി കെ ശങ്കരന്‍ ഉദ്ഘാടനംചെയ്തു. കൊണ്ടോട്ടി ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികളുടെ കലാ പ്രകടനങ്ങളായിരുന്നു ആദ്യദിവസത്തെ വേറിട്ടതാക്കിയത്. പ്രാദേശിക കലാകാരന്മാരുടെ കൂടിച്ചേരലും മഹോത്സവത്തെ അര്‍ഥപൂര്‍ണമാക്കി. എ. പി. അഹമ്മദ് കലാസായാഹ്നം ഉദ്ഘാടനംചെയ്തു. എന്‍. വി തുറക്കല്‍, ...

Read More »