മതത്തിന്റെ പേരില്‍ വാക്ക് പോരും കയ്യാങ്കളിയും വരെ എത്തിനില്‍ക്കുന്ന സമൂഹത്തില്‍ നിന്ന് മതസൗഹാര്‍ദ്ദത്തിന്റെ അസുലഭ നിമിഷങ്ങളും ഇടയ്ക്ക് ഉണ്ടാവാറുണ്ട്. അത്തരം ഒരു അസുലഭ സന്ദര്‍ഭമാണ് കൊണ്ടോട്ടി മുതുവല്ലൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത്. നാലു ശതാബ്ദത്തിലേറെ പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കുമ്പോള്‍ ആദ്യ സഹായവുമായി എത്തിയത് ക്ഷേത്ര കമ്മറ്റി ഭാരവാഹികളുടെ മുസ്ലീം സുഹൃത്തുക്കള്‍. ഇപ്പോഴിതാ ക്ഷേത്രം പുനരുദ്ധരിച്ച് മേല്‍ക്കൂരയിലെ ചെമ്പു മേയലിനുള്ള ചെലവ് പ്രവാസിയായ കിഴിശേരിയിലെ കെപി സുലൈമാന്‍ ഹാജിയും ഏറ്റെടുത്തു കഴിഞ്ഞു. നിര്‍ധരരായ യുവതികളുടെ വിവാഹം നടത്തിയതുള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ...
Read More »Home » Tag Archives: kondotty-temple-kp sulaiman haji