Home » Tag Archives: kozhikode

Tag Archives: kozhikode

കലോത്സവം കഴിഞ്ഞ് കരയുന്ന കുഞ്ഞുങ്ങളേ, ഈ അമ്മയുടെ വാക്കുകൾ നിങ്ങളെയും വിജയികളാക്കും!

ഓരോ കലോത്സവവും ഒരിറ്റ് കണ്ണീരുകൂടി അവശേഷിപ്പിച്ചാണ് കൊടിയഴിക്കുന്നത്. ചായംതേച്ച കുരുന്നു മുഖങ്ങളില്‍ പരാജയത്തിന്‍റെ കണ്ണീരുപടരുന്നത് പ്രിയപ്പെട്ടവര്‍ക്ക് തിരിച്ചറിയാനാകും. 58-ാമത് സംസ്ഥാന കലാ കിരീടവും കോഴിക്കോട് മാറോട് ചേര്‍ക്കുമ്പോള്‍, ഒരു പതിറ്റാണ്ടുമുമ്പ് കോഴിക്കോട് നടന്ന കലോത്സവം ഓര്‍ത്തെടുക്കുകയാണ് ഒരമ്മ. നാടകമത്സരത്തില്‍ പരാജയം നുണഞ്ഞ് നിരാശയുടെ പടുകുഴിയില്‍ വീണ മകനെ, ജീവിതത്തിന്‍റെ വര്‍ണങ്ങളിലേക്ക് പറക്കാന്‍ പ്രേരിപ്പിച്ച ആ അമ്മയുടെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്. ഒന്നാമതെത്തുന്നതുമാത്രമല്ല, പരാജയത്തില്‍നിന്ന് തിരിച്ചറിയുന്ന ജീവിതവീക്ഷണമാണ് കാലം കാത്തുവയ്ക്കുകയെന്നോർമിപ്പിക്കുന്നു, അനോന സറോ ഏതാണ്ട് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ കലോത്സവ വേദിയുടെ ഏറ്റവും പിന്നില്‍ ...

Read More »

വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയാല്‍ ബസ് പെര്‍മിറ്റ് റദ്ധാക്കും

ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറുന്നപക്ഷം ബസിന്‍െറ പെര്‍മിറ്റ് റദ്ദാക്കുകയും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. വിദ്യാര്‍ഥികള്‍ക്കുനേരെ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്‍റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തത് കാരണം തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടതെന്ന് കലക്ടര്‍ പറഞ്ഞു. കുട്ടികളെ കയറ്റാതിരിക്കുക, കയറുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുക, മറ്റുള്ളവര്‍ കയറുന്നതുവരെ അവരെ പുറത്തുനിര്‍ത്തുക, ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ...

Read More »

ഇരുളിന്‍െറ മറവില്‍ മാലിന്യം തള്ളല്‍

ഇരുളിന്‍െറ മറവില്‍ വര്‍ക്ഷോപ്പ് മാലിന്യം നഗരസഭാ ലൈബ്രറി കെട്ടിടത്തിന് സമീപം തള്ളിയ വര്‍ക്ഷോപ്പ് ഉടമയും ഡ്രൈവറും പിടിയിലായി. പുതുപ്പണം പക്രന്‍െറവിട പ്രഭീഷ്, വടകര ഒന്തം റോഡില്‍ യു.കെ. വില്ലയില്‍ ദിനേശ് എന്നിവരെയാണ് നഗരസഭാ സ്ക്വാഡ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് ദിനേശിന്‍െറ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയില്‍ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ബുധനാഴ്ച രാവിലെ സമീപത്തെ കച്ചവടക്കാരാണ് മൂന്നിടത്തായി മാലിന്യം തള്ളിയതായി കണ്ടത്. തുടര്‍ന്ന് നഗരസഭാ സ്ക്വാഡ് സ്ഥലത്തത്തെി മാലിന്യം പരിശോധിച്ചപ്പോഴാണ് വര്‍ക്ഷോപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വര്‍ക്ഷോപ്പ് ഉടമ പ്രഭീഷിന്‍െറ എഗ്രിമെന്‍റ് ഫോട്ടോകോപ്പിയും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങളും ...

Read More »

ആകാശവാണി കോഴിക്കോട് വാർത്തകൾ… ഇനി വായിക്കുന്നതല്ല

ആകാശവാണി കോഴിക്കോട്… വാര്‍ത്തകള്‍ വായിക്കുന്നത്… അര നൂറ്റാണ്ടായി മലയാളികള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ ശബ്ദം ഇനി അധികനാള്‍ ഉണ്ടാവില്ല. കോഴിക്കോട്ടെ ആകാശവാണി പ്രാദേശിക വാര്‍ത്താ യൂനിറ്റ് അടച്ചുപൂട്ടുന്നതു സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഇതുപ്രകാരം കോഴിക്കോട് വാര്‍ത്തായൂണിറ്റ് തിരുവനന്തപുരത്തെ പ്രാദേശിക വാര്‍ത്താ വിഭാഗവുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലയിപ്പിക്കുമെന്നാണറിയുന്നത്. ഓരോ സംസ്ഥാനത്തും തലസ്ഥാന നഗരിയില്‍ മാത്രം ആകാശവാണി വാര്‍ത്താവിഭാഗങ്ങള്‍ മതിയെന്ന എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനമാണ് ഇതിനുപിന്നിലുള്ളത്. മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കീഴിലുള്ള ധനകാര്യവകുപ്പ് ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്തിരിക്കുകയാണ്. പ്രാദേശിക വാര്‍ത്താവിഭാഗത്തിലെ ...

Read More »