Home » Tag Archives: kozhikode-cyber park

Tag Archives: kozhikode-cyber park

സൈബര്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് ഒരുങ്ങി, എങ്ങുമെത്താതെ ഐടി പാര്‍ക്കും

കൊച്ചിക്കും തിരുവനന്തപുരത്തിനും ശേഷം കേരളത്തിന്റെ മറ്റൊരു ഐടി ഹബ്ബാകാന്‍ കോഴിക്കോടിന് ഇനി ദിവസങ്ങള്‍ മാത്രമേ കാത്തിരിക്കേണ്ടതുള്ളു. സഹകരണ രംഗത്തെ തൊഴിലാളി കൂട്ടായ്മയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതുസംരഭമായ ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കാണ് 27ന് രാഷട്രപതി നാടിന് സമര്‍പ്പിക്കുന്നത്. ദേശീയപാതാ ബൈപ്പാസിനോട് ചേര്‍ന്ന് നെല്ലിക്കോട് സഹകരണമേഖലയിലെ ആദ്യ ഐടി പാര്‍ക്ക് നാടിന് സമര്‍പ്പിക്കുമ്പോള്‍ ഗവണ്‍മെന്റ് ഐടി പാര്‍ക്ക് എന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് യാതൊരു മറുപടിയുമില്ല. യുഎല്‍ സൈബര്‍ പാര്‍ക്കിന് സമീപത്ത് തന്നെയാണ് സര്‍ക്കാര്‍ പാര്‍ക്കും പണിതുകൊണ്ടിരിക്കുന്നത്. 20,000 പേര്‍ക്ക് ...

Read More »