മോട്ടോര്‍ വാഹനവകുപ്പ് വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്ത ഡ്രൈവിംഗ് ലൈസന്‍സ് രണ്ട് വര്‍ഷമായിട്ടും തിരികെ കിട്ടാതെ വലയുകയാണ് ചാലിയം അംബിക നിലയത്തില്‍ സി.പി ജ്യോതിപ്രകാശ്. മോട്ടോര്‍ വാഹനവകുപ്പിന്റെ ഈ അനാസ്ഥമൂലം ജോലിചെയ്ത് കുടുംബം പോറ്റാന്‍ സാധിക്കാത്ത ഗതികേടിലാണ് ജ്യോതിപ്രകാശ് ഇപ്പോള്‍. 2014 ജനുവരി 30ന് കെ.എല്‍. 57 എ 647 നമ്പര്‍ എയ്സ് വണ്ടി ചാലിയം പൊറാഞ്ചേരി പാടത്തുവച്ചാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ലോഡ് കയറ്റുന്ന സ്ഥലത്ത് രണ്ടുപേരെ കയറ്റി എന്ന കുറ്റത്തിന് ജ്യോതിപ്രകാശിന്റെ ഡ്രൈവിംഗ് ലൈസന്‍സ് കസ്റ്റഡിയിലെടുത്തു. വടകര ആര്.ടി ഓഫീസിലെ സി.കെ അജിത്ത് ...
Read More »Home » Tag Archives: kozhikode-jyothinprakash-motor vehicle department