മഴക്കാലമാരംഭിച്ചതോടെ മലമ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി ഭീഷണിയിലാണ് ജില്ല. എന്നാല്‍ ദിവസേന ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താതെ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ആശുപത്രി പരിസരങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. മഴക്കാലം ആരംഭിച്ച് ഇത്രദിവസങ്ങളായിട്ടും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ മന്ദഗതിയിലാണ്. ആറോളം പേര്‍ക്ക് ജില്ലയില്‍ മലമ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ കീഴില്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളുമെല്ലാം ഊര്‍ജ്ജിതമാക്കി നടന്നുവരുമ്പോഴും കോഴിക്കോട്ടെ പ്രധാന മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തിന്റെ സ്ഥിതി ഇതാണ്. മൃതദേഹങ്ങള്‍ പോലും ഈ മാലിന്യക്കൂനകള്‍ക്ക് ഇടയിലൂടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ...
Read More »Home » Tag Archives: kozhikode-medical college-mansoon desease