വര്‍ഷങ്ങളായുള്ള ആവശ്യത്തിനും കാത്തിരിപ്പിനുമൊടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്പെക്ട് ഗാമാ ക്യാമറ സ്ഥാപിക്കുന്നു. അഞ്ചരക്കോടി മുതല്‍ മുടക്കിയാണ് തൈറോയ്ഡ് കാന്‍സര്‍ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി ആധുനിക സംവിധാനത്തോടെയുള്ള സ്പെക്ട് ഗാമാ ക്യാമറ സ്ഥാപിക്കുന്നത്. വിപ്രോജിഇ കമ്പനിയ്ക്കാണ് ഉപകരണം സ്ഥാപിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തിയും കമ്പനിയുടെ മേല്‍നോട്ടത്തില്‍ നടക്കും.എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലാണ് കരാര്‍ നടപടികള്‍ സ്വീകരിച്ചത്. മെഡിക്കല്‍ കോളജ് ആസ്ഥാനമായി കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായി എം.കെ. രാഘവന് എംപിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച പദ്ധതിക്ക് അനുവദിച്ച 44.5 കോടി രൂപയില്‍ ഉള്‍പ്പെടുത്തിയാണ് ...
Read More »Home » Tag Archives: kozhikode medical college/spect gama camera