കോഴിക്കോട് നഗരത്തിലെ രാത്രികാലങ്ങളിലെ അപകടം കുറക്കുന്നതിന് നഗരപരിധിയില്‍ ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ വണ്‍വേ സംവിധാനം വീണ്ടും പാഴ് വാക്കാവുന്നു. ജങ്ഷനുകളില്‍ പൊലീസ് സാന്നിധ്യമില്ലാതായതിനെ തുടര്‍ന്നാണ് രാത്രി വണ്‍വേ സംവിധാനം വീണ്ടും തലതിരിഞ്ഞത്. നിയമാനുസൃതം യാത്ര ചെയ്യുന്നവരുടെ ജീവന് ഭീഷണിയാവും വിധത്തിലാണ് രാത്രിയില്‍ ഇപ്പോള്‍ നഗരത്തിലെ ഗതാഗതം. രാത്രി എട്ടുമുതല്‍ വണ്‍വേ സംവിധാനം പൂര്‍ണമായും നടപ്പാക്കാനായിരുന്നു സിറ്റിപൊലീസ് കമീഷണര്‍ ഉമ ബെഹ്റ നിര്‍ദേശിച്ചിരുന്നത്. സേനാംഗങ്ങളുടെ അംഗബലക്കുറവ് സിറ്റി പൊലീസില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രാത്രി വണ്‍വേ സംവിധാനം സ്ഥിരമായി നടപ്പാക്കുമെന്ന് കമീഷണര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, കമീഷണര്‍ നല്കിയ ഉറപ്പിന് ...
Read More »