കോഴിക്കോട്ടെ പോലീസ് ഇപ്പോള്‍ ചരിത്രം ചികയുകയാണ്. നഗരത്തിന്റെയോ ഏതെങ്കിലും കേസിന്റെയോ ചരിത്രമല്ല. മറിച്ച് പോലീസിന്റെ തന്നെ ചരിത്രമാണ് ഉദ്യോഗസ്ഥര്‍ ചികയുന്നതെന്ന് മാത്രം. അതിന് പൊതുജനങ്ങളുടെ സഹായവും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ചരിത്രം ഉള്‍കൊള്ളിക്കുന്ന ജില്ലാ പൊലീസ് മ്യൂസിയത്തിനാണ് ജനങ്ങളുടെ വിലയേറിയ സംഭാവനകള്‍ പോലീസുകാര്‍ ആവശ്യപ്പെടുന്നത്. പൊലീസ് മ്യൂസിയത്തിനായി സാമ്പത്തിക സഹായമല്ല മറിച്ച് പോലീസുമായി ബന്ധമുള്ള ചരിത്ര വസ്തുക്കളാണ് ആവശ്യം. സിറ്റിയില്‍ പോലീസ് കണ്ട്രോള് റൂമിനു സമീപമുള്ള കെട്ടിടമാണ് പൊലീസ് മ്യൂസിയമാക്കി മാറ്റുന്നത്. ജില്ലയിലെ പോലീസ് ഡിപ്പാര്ട്ടിമെന്റുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ ഈ മ്യൂസിയത്തില്‍ പോയാല്‍ അറിയാന്‍ ...
Read More »