തിറകളുടെ നാടെന്ന ചരിത്രം മാത്രമല്ല കോഴിക്കോടിന് പറയാനുള്ളത്. ആ തിറയിലുമുണ്ട് ചരിത്രം, ഇതിഹാസം..അങ്ങനെ പലതും. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് തെയ്യവും തിറയും. ജാതിയുടെയും മതത്തിന്റെയും പേരില്‍ അടിച്ചമര്‍ത്തിയ സമൂഹത്തിനു മുന്നില്‍ പ്രതിഷേധത്തിന്റെ ചായം തേച്ച് ചിലമ്പണിഞ്ഞ് തിറയും തെയ്യവുമാകുന്ന മനുഷ്യര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാകുന്ന അപൂര്‍വ്വ കാഴ്ച. നാല് പതിറ്റാണ്ട് പറക്കുട്ടി തിറയായി കോഴിക്കോടന്‍ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായ ഇതാഹാസമാണ് പ്രകാശന്. ധനുമാസത്തിലും മേടമാസത്തിലും നടത്തുന്ന തിറയാട്ടത്തില്‍ കെട്ടിയാടുന്നതാണ് പറക്കുട്ടിയും. മലബാറിലെ കുട്ടിചാത്തന് കാവുകളില്‍ അരങ്ങേറുന്നതാണ് പറക്കുട്ടി തിറ. ഹാസ്യാഭിനയത്തിന് പ്രാധാന്യമുള്ള പറക്കുട്ടി ...
Read More »