അരയടത്തുപാലത്തെ വാഹനങ്ങളുടെ കൂട്ടിയിടിക്കു ശേഷവും നഗരത്തില്‍ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ അവസാനിച്ചിട്ടില്ല. ഇന്നലെയും ബസ്സുകളുടെ മരണപ്പാച്ചില്‍ മൂലം നഗരത്തില്‍ അപകടം നടന്നിരുന്നു. അമിതവേഗത്തില്‍ എത്തിയ ബസ് കാറിലിടിച്ചു കാറിന്റെ പിന്‍വശം തകരുകയാണ് ചെയ്തത്. ബസ്സുകളുടെ ഈ മത്സരയോട്ടത്തിന് തടയിടാനായി മഫ്തി പോലീസ് രംഗത്ത് എത്തിയിട്ടുണ്ട് ബസ് അമിതവേഗത്തില്‍ പോകുന്നുണ്ടെന്നു പരാതി കിട്ടുകയാണെങ്കില്‍ മഫ്തി പോലീസ് നേരിട്ട് ബസ്സില്‍ കയറുകയും കയ്യോടെ പിടികൂടുകയും ചെയ്യും. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനക്കായി പോലീസ് രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ട്രാഫിക് എസി എ കെ ബാബു അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ...
Read More »