പഴമയും പൈതൃകവും നിലനിര്‍ത്തി കോഴിക്കോട് നഗരം വികസനത്തിന്റെ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു.നഗരം വികസിപ്പിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്കുള്ള പ്രൊജക്ട് തയ്യാറാക്കുകയാണ് കോഴിക്കോട് കോര്പ്പറേഷന്. മാര്‍ച്ച് അഞ്ചോടെ പ്ലാന്‍ രൂപപ്പെടുത്തും.അതിഥികള്‍ക്ക് സ്നേഹസ്വീകരണമൊരുക്കുന്നതിലുള്ള കോഴിക്കോടന്‍ സംസ്കാരം എന്നും പ്രശസ്തമാണ്. ഇത് മുന്‍നിര്‍ത്തി കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനെ മാതൃകാ ബസ് സ്റ്റാന്‍ഡാക്കി മാറ്റും. മിഠായിത്തെരുവും പാളയവും ബീച്ചുമെല്ലാം പുതുമോടിയിലേക്ക് വരും. നവീകരിക്കുന്നതിന്റെ ഭാഗമായി മൊഫ്യൂസല്‍ സ്റ്റാന്‍ഡിലെ തെരുവ് കച്ചവടം മുഴുവനായും ഒരു ഭാഗത്തേക്ക് കേന്ദ്രീകരിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ബസ് ട്രാക്കിന്റെ സമീപത്തും മറ്റുമായി കച്ചവടം നടത്തുന്നവരെ കിഴക്ക് ഭാഗത്തേക്ക് മാറ്റാനാണ് ഇപ്പോഴുള്ള നിര്‍ദ്ദേശം. ...
Read More »Home » Tag Archives: kozhikode-town-renovation-project