സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം സാര്‍വത്രികമായ ഇന്നത്തെ സാഹചര്യത്തില്‍ അവയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുന്നതിനും മെച്ചപ്പെട്ടതും ഉപകാരപ്രദവുമായ രീതിയില്‍ അവയെ ഉപയോഗിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ആഗസ്ത് 12ന് ജില്ലാ ഭരണകൂടം സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്, ഫ്രീഡിച്ച് നൗമാന്‍ ഫൗണ്ടേഷന് എന്നിവയുമായി സഹകരിച്ചാണ് പരിപാടി. സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനരീതി, അവയുടെ സാധ്യതകള്‍, ഉള്ളടക്കങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍, സര്‍ക്കാര്‍ സേവനങ്ങളും പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതില്‍ അവയ്ക്ക് വഹിക്കാനാവുന്ന പങ്ക്, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലുമുള്ള അവസരങ്ങള്‍, കൂടുതല്‍ പേരിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍, സമൂഹത്തിലെ താഴേക്കിടയിലേക്ക് അവയുടെ പ്രയോജനമെത്തിക്കുന്നതിനുള്ള വഴികള്‍ ...
Read More »Home » Tag Archives: kozhikode/socialmedia/workshop/collector