മുന്നണിയെ നയിക്കാനെന്നപേരിൽ ഓടിപ്പോന്ന കുഞ്ഞാലിക്കുട്ടിതന്നെ സ്വന്തം മണ്ഡലത്തിൽ കെട്ടിയിടപ്പെട്ട നിലയിലാണ്. അപ്പോഴാണ് നരിമടയിൽ കടന്നുകയറിയുള്ള ഇടതുമുന്നണിയുടെ ക്യാപ്റ്റന്റെ ആക്രമണവും ജനങ്ങളുടെ വൻ പ്രതികരണവും. മലപ്പുറം തെരഞ്ഞെടുപ്പുവേദി അവലോകനംചെയ്തുതുടങ്ങുന്നു, ഏറനാടൻ. ഒരു മണ്ഡലവും മുസ്ലിംലീഗിന് സുരക്ഷിതമല്ലാതാക്കിക്കൊണ്ട് മലപ്പുറം ജില്ലയിലും എൽഡിഎഫിന് അനുകൂലമായ വൻ തരംഗം. ഇക്കാലംവരെ ഇളകാത്ത കൊണ്ടോട്ടിയടക്കം, ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളും കടുത്ത പോരാട്ടത്തിലേക്ക് ഉണർന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തെരഞ്ഞെടുപ്പുറാലികളിൽ ഇടതുമുന്നണിനേതൃത്വംപോലും പ്രതീക്ഷിക്കാത്ത ജനാവലി അണിനിരന്നത് കുഴപ്പങ്ങളിൽ കുഴങ്ങുന്ന ലീഗിനെ കൂടുതൽ കുഴപ്പത്തിലാക്കും. മലപ്പുറം ജില്ലയുടെ തെരഞ്ഞെടുപ്പുചരിത്രത്തിലാദ്യമായി യുഡിഎഫിന്റെ നട്ടെല്ലായ ...
Read More »