സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് കെഎസ്യു തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉള്‍പ്പെടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു റിമാന്‍ഡ് ചെയ്തു. പ്രവര്‍ത്തകരെ പൊലീസ് അതിദാരുണമായി മര്‍ദ്ദിച്ചതിലും നേതാക്കളെ റിമാന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ചു ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നു കെഎസ്യു അറിയിച്ചു. പൊലീസ് ലാത്തിച്ചാര്‍ജില്‍ വനിതയടക്കം പത്തിലേറെ കെഎസ്യു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും പൊലീസിനു നേര്‍ക്കു കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. സംസ്ഥാന വൈസ് ...
Read More »