കേന്ദ്രമന്ത്രി വി.കെ. സിങ് നിലവില്‍ സൗദിയിലുള്ളപ്പോൾ സംസ്ഥാന മന്ത്രി പോകേണ്ട കാര്യമെന്തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീലിന് വിസ നിഷേധിക്കപ്പെട്ട സംഭവത്തെക്കുറിച്ച്പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീൽ ചോദിച്ച വാങ്ങിയ അപമാനമാണ് ഇത്. നയതന്ത്ര പാസ്പോര്‍ട്ട് കിട്ടില്ലെന്നറിഞ്ഞിട്ടും അപേക്ഷിച്ചത് രാഷ്ട്രീയ താല്പര്യത്തോടെയാണെന്നും കുമ്മനം ആരോപിച്ചു. സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. നയതന്ത്ര പാസ്പോർട്ടിന് അനുമതി ലഭിക്കാത്തതിനാൽ ജലീലിന്റെ യാത്ര അനിശ്ചിതത്വത്തിലാണ്.
Read More »Home » Tag Archives: kt jaleel
Tag Archives: kt jaleel
പ്രവാസി ഇന്ത്യാക്കാരെ സന്ദര്‍ശിക്കാൻ കെ.ടി ജലീലിന് നയതന്ത്ര പാസ്പാർട്ട് ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് തിരക്കിട്ട നീക്കങ്ങൾ
പ്രവാസി ഇന്ത്യാക്കാരെ സന്ദര്‍ശിക്കാൻ കെ.ടി ജലീലിന് നയതന്ത്ര പാസ്പാർട്ട് ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി കെ.ടി ജലീൽ മുഖ്യമന്ത്രിയെ സന്ദർശിക്കും. നയതന്ത്ര പാസ്പോർട്ട് ലഭിച്ചില്ലെങ്കിൽ സൗദി അറേബ്യയിലെ ലേബർ ക്യാമ്പ് അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വിലക്കുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ വിദേശ കാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടുവരികയാണ്. എന്നാൽ ഇവിടെ നിന്ന് അനുകൂലമായ മറുപടില്ല ലഭിച്ചിട്ടുള്ളത്. നയതന്ത്ര പാസ്പോർട്ടിനായി പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും സൗദിയിൽ നിന്നും ക്ളിയറൻസ് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തതയില്ലാത്തതിനാലാണ് പാസ്പോർട്ട് നൽകാത്തത് എന്നാണ് ...
Read More »