ടൂറിസത്തിനനുകൂലമായി മദ്യനയത്തില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരിനോട് കേരള ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന്. നിലവിലെ മദ്യനയം മൂലം കെറ്റിഡിസി നഷ്ടത്തിലായ സാഹചര്യത്തിലാണ് നയം മാറ്റം ആവശ്യപ്പെടുന്നത്. കറന്‍സി നിരോധവും ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചതായി കെറ്റിഡിസി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടി 10 ലക്ഷം രൂപ ലാഭമുണ്ടാക്കിയ കെറ്റിഡിസി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ നഷ്ടത്തിലേക്കാണ് പോകുന്നത്. മദ്യനയം മൂലം കോഴിക്കോടുള്ള മലബാര്‍ മാന്ഷന് പൂട്ടി. ഇതുവഴി മാത്രം അഞ്ചു കോടിയാണ് നഷ്ടം. ഹോട്ടല്‍ വ്യവസായത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5 ശതമാനത്തിന്റെ വര്‍ധനവുണ്ടായപ്പോള്‍ ...
Read More »