ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്ദുള്‍ വഹാബും വോട്ട് പാഴാക്കിയതില്‍ മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തി. പ്രമുഖ നേതാക്കളും യൂത്ത് ലീഗ് നേതൃത്വവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പ്രതിഷേധം അറിയിച്ചു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ഉള്ളപ്പോള്‍ പ്രതിപക്ഷത്തിന്റെ രണ്ട് വോട്ട് പാഴായതില്‍ വലിയ അതൃപ്തിയാണ് ഉയരുന്നത്. ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സാഹചര്യത്തില്‍ നിര്‍ണായക സമയത്ത് ഇത്തരത്തിലൊരു വീഴ്ച നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായതിലാണ് പാണക്കാടെത്തി നേതാക്കള്‍ പ്രതിഷേധം അറിയിച്ചത്. വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞാണ് ...
Read More »