കോഴിക്കോടിന്റെ നാടകവേദികളില്‍ നിറഞ്ഞ സദസ്സിനെ കൈയ്യിലെടുത്ത കുഞ്ഞാണ്ടിയെ മറക്കാന്‍ കോഴിക്കോടുകാര്ക്കുമാത്രമല്ല സിനിമാ പ്രേമികള്ക്കുമാവില്ല. കോഴിക്കോടുകാരെ സംബന്ധിച്ചിടത്തോളം കുഞ്ഞാണ്ടിയെന്നത് ഒരു നാടക ചലച്ചിത്ര നടന്റെ പേര് മാത്രമായിരുന്നില്ല. സാമൂഹിക സേവനത്തിലൂടെ, മനുഷ്യ സ്നേഹത്തിലൂടെ അഭിനയചാതുരിയിലൂടെ ഹൃദയം കവര്‍ന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ആണ്ടിയേട്ടനായിരുന്നു. കുതിരവട്ടം പപ്പു, മാമുക്കോയ, ബാലന് കെ. നായര്‍, സുധാകരന്, തുടങ്ങി അരങ്ങില്‍ നിന്നും വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനുഗ്രഹീതതാരമായിരുന്നു കുഞ്ഞാണ്ടി. ഈഡിപ്പസ് രാജാവായി വേദിയെ ഇളക്കി മറിച്ച കുഞ്ഞാണ്ടി എന്ന ആണ്ടിയേട്ടന്‍ മോഹന്‍ലാലിന്റെ ഓര്‍മ്മകളില്‍ ഒരു വിസ്മയം തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ...
Read More »