സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ആതിരയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം ശക്തമായി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, മണ്ഡലം കോൺഗ്രെസ്സ് കമ്മിറ്റി, ബി.ജെ.പി. എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചും, പ്രതിഷേധ കൂട്ടായ്മയും നടത്തി. സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും,യുവതികൾക്ക് വണ്ടി നൽകിയ വ്യക്തിയുടെ പങ്കും അന്വേഷിക്കണമെന്ന് മഹിളഅസോസിയേഷൻ നേതാക്കളായ അജിതനടേമ്മൽ,എൻ .കെ.ലീല,കമല എൻ .പി,പ്രഭാസിനി,കെ.പി.ചന്ദ്രി എന്നിവർ ആവശ്യപ്പെട്ടു.സംഭവത്തിലെ ഗുഡാലോചന അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ എസ്.സഞ്ജിവ്കുമാർ ഉദ്ഘാടനം ചെയ്തു. പി.കെ.സുരേഷ് അധ്യക്ഷധ വഹിച്ചു. ശ്രീജേഷ്ഊരത്ത്, ...
Read More »