കുറ്റിച്ചിറ കുളത്തിനു നടുവില്‍ പരമ്പരാഗത വാസ്തുശൈലിയില്‍ കുറ്റിച്ചിറയുടെ പൈതൃക സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന മ്യൂസിയം നിര്‍മ്മിക്കും. കുറ്റിച്ചിറയുടെ പാരമ്പര്യവും നിര്‍മ്മാണ ശൈലിയും വരും തലമുറയ്ക്കായി സംരക്ഷിച്ചു സൂക്ഷിക്കുക എന്നതാണ് മ്യൂസിയത്തിന്റെ ലക്ഷ്യം. ആര്‍ക്കിടെക്റ്റ് നസിയ ഹമിയാണ് മ്യൂസിയത്തിന്റെ രൂപരേഖ തയ്യറാക്കിയിരിക്കുന്നത്. മലബാര്‍ പാലസില്‍ ഇന്നു വൈകുന്നേരം ആറിന് നടക്കുന്ന തെക്കേപ്പുറം ചരിത്രം സംബന്ധിച്ചുള്ള ഡോക്യുമെന്ററി പ്രകാശനത്തില്‍ പദ്ധതിരേഖ മേയര്‍ക്കു കൈമാറും.
Read More »