Home » Tag Archives: LDF

Tag Archives: LDF

ലീഗിനെ കിടുക്കി ക്യാപ്റ്റന്റെ പടയോട്ടം; മലപ്പുറം ജില്ലയിലും ഇടതുതരംഗം

മുന്നണിയെ നയിക്കാനെന്നപേരിൽ ഓടിപ്പോന്ന കുഞ്ഞാലിക്കുട്ടിതന്നെ സ്വന്തം മണ്ഡലത്തിൽ കെട്ടിയിടപ്പെട്ട നിലയിലാണ്. അപ്പോഴാണ് നരിമടയിൽ കടന്നുകയറിയുള്ള ഇടതുമുന്നണിയുടെ ക്യാപ്റ്റന്റെ ആക്രമണവും ജനങ്ങളുടെ വൻ പ്രതികരണവും. മലപ്പുറം തെരഞ്ഞെടുപ്പുവേദി അവലോകനംചെയ്തുതുടങ്ങുന്നു, ഏറനാടൻ.   ഒരു മണ്ഡലവും മുസ്ലിംലീഗിന് സുരക്ഷിതമല്ലാതാക്കിക്കൊണ്ട് മലപ്പുറം ജില്ലയിലും എൽഡിഎഫിന് അനുകൂലമായ വൻ തരംഗം. ഇക്കാലംവരെ ഇളകാത്ത കൊണ്ടോട്ടിയടക്കം, ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളും കടുത്ത പോരാട്ടത്തിലേക്ക് ഉണർന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തെരഞ്ഞെടുപ്പുറാലികളിൽ ഇടതുമുന്നണിനേതൃത്വംപോലും പ്രതീക്ഷിക്കാത്ത ജനാവലി അണിനിരന്നത് കുഴപ്പങ്ങളിൽ കുഴങ്ങുന്ന ലീഗിനെ കൂടുതൽ കുഴപ്പത്തിലാക്കും. മലപ്പുറം ജില്ലയുടെ തെരഞ്ഞെടുപ്പുചരിത്രത്തിലാദ്യമായി യുഡിഎഫിന്റെ നട്ടെല്ലായ ...

Read More »

‘മതമൈത്രിയും സൗഹൃദങ്ങളുമാണ് പ്രധാനം’: കൊണ്ടോട്ടിക്കറിയാം ഈ സ്നേഹരാഷ്ട്രീയം

സ്നേഹവും സാഹോദര്യവും തുളുമ്പുന്ന ഏറനാടൻ പാരമ്പര്യത്തിന്റെ നേരവകാശി. ജനവിധി തേടുന്ന കാട്ടിപ്പരുത്തി സുലൈമാൻഹാജിയെ അങ്ങനെയാണ് കൊണ്ടോട്ടിക്കാർക്ക് പരിചയം. അഞ്ചുവർഷങ്ങൾക്കുമുമ്പ് സുലൈമാൻഹാജി അയൽപക്കത്തെ ഭഗവതിക്ഷേത്രത്തിൽ സഹപാഠികളുടെ ആവശ്യപ്രകാരം ഏറ്റെടുത്ത ഒരു ദൗത്യത്തെക്കുറിച്ച്, പ്രസിദ്ധ മാധ്യമപ്രവർത്തകൻ മുസാഫിർ. അതെ, മലപ്പുറം എന്നും അങ്ങനെയായിരുന്നു. മതമൈത്രിയുടെ സ്നേഹപൈതൃകമാണ് മലപ്പുറത്തിന്റെ മുഖമുദ്ര. കൊണ്ടോട്ടിക്കടുത്ത മുതുവല്ലൂർ ഭഗവതിക്ഷേത്രത്തിന് ജീർണ്ണതയിൽനിന്ന് മുക്തിനൽകി ഹൈന്ദവവിശ്വാസികൾക്ക് സൗകര്യമായി തൊഴാനുള്ള അവസരമൊരുക്കിയത് ജിദ്ദയിൽ പ്രവാസിയായ കെ. പി. സുലൈമാൻഹാജി. സമുദായമൈത്രിയുടെ പുതിയൊരു അദ്ധ്യായമാണ് ഇതുവഴി രചിക്കപ്പെട്ടത്. കഴിഞ്ഞ അരനൂറ്റാണ്ടായി പുനർനിർമ്മാണത്തിനു വഴികാണാതെ തീർത്തും ജീർണ്ണാവസ്ഥയിൽ ആയിരുന്നു നാന്നൂറ് ...

Read More »

‘പൊന്നാനി അനങ്ങില്ല; ഇത് ജനുസ്സ് വേറെയാണ്’: നന്ദകുമാറിന് വൻവിജയം പ്രവചിച്ച് സ്പീക്കർ

പൊന്നാനി ചെങ്കോട്ടയായി തുടരുമോ? പി. നന്ദകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുണ്ടായ വിവാദം ഇടതുപക്ഷത്തിന്റെ സാധ്യതയെ ബാധിക്കുമോ? പ്രസ്ഥാനത്തിന്റെ തോൽവിയും ഭിന്നിപ്പും സ്വപ്നം കണ്ടവർ നിരാശരാവേണ്ടി വരുമെന്ന് പറയുന്നു നിലവിലെ എംഎൽയും നിയമസഭാസ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ.   സ്ഥാനാർത്ഥി നിർണയത്തിന്റെ ആരവങ്ങൾ ഒഴിയുമ്പോൾ കടലിരമ്പലിന്റെ കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പൊന്നാനിയിലും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി സഖാവ് നന്ദേട്ടനെ വിജയിപ്പിക്കാനുള്ള പ്രവർത്തകരുടെ ഒരുമയോടെയുള്ള മുന്നേറ്റം കാണുമ്പോൾ പ്രസ്ഥാനത്തിന്റെ തോൽവിയും ഭിന്നിപ്പും സ്വപ്നം കണ്ടവർ ഹതാശരാവും. ഓർക്കുക, ഇത് ജനുസ് വേറെയാണ്. രാജസ്ഥാനിലെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് ...

Read More »

വിവാഹമൊക്കെ പിന്നീടാണ്; അതിനും മുമ്പേ ബിന്ദുവേച്ചി ഞങ്ങൾക്ക് സ്റ്റാറാണ്!

മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകരുടെ ഭാര്യമാർക്ക് വി വാഹശേഷമുള്ള പൊതുപ്രവർത്തനം അത്ര എളുപ്പമല്ല. സാധിച്ചാൽത്തന്നെ, ഭർത്താവിന്റെ നിഴലിൽനിന്ന് അവർക്ക് മോചനം കിട്ടാറില്ല. അങ്ങനെയല്ലാത്ത ഒരാൾ, സ്‌കൂൾകാലത്തെ റോൾമോഡലായിരുന്ന പെൺചങ്ങാതി, സ്ഥാനാർഥിപ്പട്ടികയിൽ വന്നതിന്റെ ആഹ്ലാദം എഴുതുന്നു, മാധ്യമപ്രവർത്തക രേണു രാമനാഥ്.   ഈ അസംബ്ലി തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടികയിൽ ഒരുപക്ഷേ ഏറ്റവും ആഹ്ളാദമുണ്ടാക്കുന്ന പേര് ആർ.ബിന്ദുവിന്റെതാണ്. ആർ. ബിന്ദു എന്റെ ബിന്ദ്വേച്ചിയാണ്. ഞാൻ തീരെച്ചെറിയ കുട്ടിയായിരുന്ന കാലം മുതലേയുള്ള പരിചയം. ആ പ്രായത്തിൽ എന്റെ ആദ്യത്തെ ‘റോൾ മോഡൽ‘ ആയിരുന്നു ബിന്ദ്വേച്ചി എന്നു പറയാം. ഏറ്റവും ആരാധനയോടെ ...

Read More »

ജീവകാരുണ്യ പ്രവർത്തകനിലൂടെ കൊണ്ടോട്ടി പിടിക്കാൻ ഇടതുപക്ഷം

kp sulaiman Haji is the ldf candidate of kondotty

Read More »

ഒരു രഹസ്യ അജണ്ടയുമില്ല ഈ ഇരുപതുകാരന്; അതോ, വായനയും രാഷ്ട്രീയ ഉൽക്കണ്ഠകളും കുറ്റമാണെന്നാണോ?

കാടൻ നിയമമെന്ന് എൽഡിഎഫ് സർക്കാരിന് നേതൃത്വം കൊടുക്കുന്ന കക്ഷി വിലയിരുത്തിയ യുഎപിഎ കുറ്റം ആരോപിച്ചു അറസ്റ്റുചെയ്യപ്പെട്ട അലൻ എന്ന സുഹൃത്തിനെക്കുറിച്ച് ഒരുപാടുപേർക്ക് എഴുതാനുള്ള അനുഭവങ്ങൾ മുതിർന്ന മാധ്യമപ്രവർത്തകനും പ്രസാധകനുമായ എസ് വി മെഹജൂബിന്റെ വാക്കുകളിൽ. പകുതിയിൽ കുറവ് പ്രായമേയുള്ളൂവെങ്കിലും എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അലൻ. ‘മെഹ്ജൂബ്ക്കാ ഇങ്ങളെവെടയാ?’ എന്നു ചോദിച്ച്, കണ്ണൂരിലെ കോളേജിൽനിന്ന് കോഴിക്കോട്ടെത്തുന്ന ശനിയാഴ്‌ചകളിൽ അവൻ വിളിക്കും, കാണാൻ വരും, ഒരുമിച്ച് ചായ കുടിക്കും. -കഴിക്കാൻ ? -അട മതി. ഞാൻ ഒന്നു കഴിക്കുമ്പോൾ അവന് മിനിമം രണ്ടുവേണം. വിശപ്പിന്റെ അസുഖമാണ് ...

Read More »