എണ്ണം മന:പാഠമാക്കാതിരുന്ന ആറുവയസ്സുകാരിയുടെ വായില്‍ അച്ഛന് ഉള്ളിതിരുകി തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി ആറുവയസ്സുകാരി മരിച്ചു. ഔറംഗാബാദിലാണ് സംഭവം. ജൂലൈ ഒമ്പതിനാണ് സംഭവത്തില്‍ അച്ഛന് രാജു കുടെയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നു മുതല്‍ പന്ത്രണ്ട് വരെ കുട്ടി എണ്ണിയെങ്കിലും തുടര്‍ന്ന് പഠിച്ചിരുന്നില്ല. അതിന്റെ ശിക്ഷയായി ഉള്ളി കുട്ടിയുടെ വായില്‍ തിരുകുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ മൃതദേഹം മറവു ചെയ്തു. ദൃക്സാക്ഷിയായിരുന്ന കുട്ടിയുടെ അമ്മ ബന്ധുക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Read More »Home » Tag Archives: maharashtra-father-punished-daughter-onion-died