“ബഹുമാന്യരെ, നാലുവര്‍ഷമായി മുടങ്ങിപ്പോയ കൊണ്ടോട്ടി നേര്‍ച്ച ജനകീയമായ കൂട്ടായ്മയിലൂടെ പുനസ്ഥാപിക്കാനുള്ള ആലോചനകള്‍ തുടങ്ങിയിരിക്കുന്നു. ..” ചില തല്പരകക്ഷികളുടെ നെറ്റി ചുളിയാന്‍ മാത്രം പര്യാപ്തമായ ഫേസ്ബുക്കില്‍ കണ്ട ഇത്തരമൊരു അച്ചടി നോട്ടീസാണ് കൊണ്ടോട്ടി നേര്‍ച്ചയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം. നേര്‍ച്ച പുനസ്ഥാപന സമിതി ചെയര്‍മാനായ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്മാന് നാടിക്കുട്ടിയുടെയും കണ്‍വീനറായ നഗരസഭാ കൗണ്‍സിലര്‍ ഇ എം റഷീദിന്റെയും പേരിലുള്ള കൊണ്ടോട്ടി നേര്‍ച്ച പുനരാരംഭ ചര്‍ച്ചയുടെ നോട്ടീസിലെ വാചകം ഇങ്ങനെ തുടരുന്നു… “കൂട്ടായ്മയുടെ പൊതു ഇടങ്ങള്‍ കുറഞ്ഞുവരികയും അസഹിഷ്ണുതയുടെയും, വിഭാഗീയതയുടെയും വിചാരങ്ങള്‍ അവിടേക്ക് എത്തി നോക്കുകയും ...
Read More »