Home » Tag Archives: malapparambu shool-closed-supreme court

Tag Archives: malapparambu shool-closed-supreme court

കേരളത്തില്‍ നായ്ക്കളെ കൊന്നൊടുക്കുന്നു; കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കേരളത്തില്‍ തെരുവുനായകളെ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ അനുപം തൃപാഠിയുടെ ഹര്‍ജിയിലാണ് പരാതി . കഴിഞ്ഞ വര്‍ഷം നല്‍കിയ ഹര്‍ജി കേരളത്തിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാതലത്തില്‍ അടിയന്തരമായി പരിഗണിക്കമെന്ന ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കേരളത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിനുള്ള തെളിവുകളായി പത്രവാര്‍ത്തകളും ടെലിവിഷന്‍ ക്ലിപ്പുകളും ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Read More »

മലാപ്പറമ്പ് സ്കൂള്‍ പൂട്ടി; വിദ്യാര്‍ത്ഥികള്‍ ഇനി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍

മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതിയുടെ  വിധിയെ തുടര്‍ന്ന് മലാപ്പറമ്പ് സ്കൂള്‍ പൂട്ടി. വിദ്യാര്‍ത്ഥികളെ താത്കാലികമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കും.  സ്കൂള്‍ സംരക്ഷണ സമിതിക്കാര്‍ സ്കൂള്‍ പൂട്ടുന്നത് ത‌ടഞ്ഞില്ല. സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുക്കുന്നതുമായുളള പശ്ചാത്തലത്തിലാണ് തടയാത്തതെന്ന് സംരക്ഷണ സമിതി പറഞ്ഞു. മലാപ്പറമ്പ് സ്‌കൂള്‍  ഏറ്റെടുക്കുന്ന  സര്‍ക്കാര്‍ നീക്കത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.   ആദ്യം സുപ്രീം കോടതി വിധി നടപ്പിലാക്കട്ടെയെന്നും   പിന്നീട് സര്‍ക്കാറിന് സത്യവാങ് മൂലം സമര്‍പ്പിക്കാമെന്നും  സുപ്രീം കോടതി വിധിയുള്ളതിനാല്‍ മറ്റൊന്നും പരിഗിക്കാനിവില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More »