മലപ്പുറം പാസ്പോർട്ട് ഓഫീസ് നിർത്തുന്നതിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നൽകിയ പൊതുതാൽപര്യ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി. പാസ്പോർട്ട് ഒാഫീസ് പ്രവർത്തനം മലപ്പുറത്ത് തുടരാനുള്ള കേന്ദ്രസർക്കാർ ഉത്തരവ് രേഖപ്പെടുത്തിയാണ് കോടതി നടപടി. 2006ൽ മലപ്പുറത്ത് ആരംഭിച്ച പാസ്പോർട്ട് ഓഫീസ് നിർത്തി പ്രവർത്തനങ്ങൾ കോഴിക്കോട് ഓഫിസിൽ ലയിപ്പിക്കാനുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞാലിക്കുട്ടി ഹര്‍ജി നൽകിയത്. 11 വർഷത്തിനുള്ളിൽ 20 ലക്ഷത്തോളം പാസ്പോർട്ട് ഈ ഓഫീസിൽ കൈകാര്യം ചെയ്തതായും ഏകദേശം 310 കോടി രൂപ ഈ ഇനത്തിൽ സർക്കാറിന് ലഭിച്ചിട്ടുള്ളതായും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മലപ്പുറത്തെ ...
Read More »