Home » Tag Archives: Malayalam cinema

Tag Archives: Malayalam cinema

ചുംബിച്ച ചുണ്ടുകള്‍ പകരുന്ന വിരഹമാണ് പത്മരാജന്‍ സിനിമകള്‍; 27 വര്‍ഷത്തിനിപ്പുറവും മലയാള സിനിമയ്ക്ക് പൂരിപ്പിക്കാനാവാത്ത വിടവ്

പ്രണയത്തിന്റെ തീവ്രത മഴയുടെ ആന്ദോളനങ്ങളില്‍ സന്നിവേശിപ്പിച്ച പത്മരാജന്‍ മലയാള സിനിമയില്‍ ഇന്നും പൂരിപ്പിക്കാനാവാത്ത ഇടം ബാക്കിവച്ച് യാത്രയായിട്ട് 27 വര്‍ഷം തികഞ്ഞു. തിരശ്ശീലയിലും പുസ്തകത്താളിലും തീവ്രാനുരാഗത്തിന്റെ ഗാന്ധര്‍വം തീര്‍ത്ത ഗഗനചാരി… ഇന്നും നമ്മെ മോഹിപ്പിക്കുന്ന മുന്തിരിത്തോട്ടങ്ങള്‍ സമ്മാനിച്ച ചലച്ചിത്രകാരന്‍… ഉദകപ്പോളയില്‍ ജീവിതത്തിന്റെ നശ്വരതയും ആവേശവും നിറച്ച സ്വപ്നാടകന്‍. പത്മരാജന്‍ എന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട പപ്പേട്ടനെ, തൂവാനത്തുമ്പികള്‍, ഇന്നലെ എന്നീ സിനിമകളിലൂടെ ഒരിയ്ക്കല്‍ക്കൂടി വായിച്ചെടുക്കുകയാണ് വിഷ്‌ണു പടിക്കപ്പറമ്പിൽ   അവനവൻ തുരുത്ത് ജയകൃഷ്ണൻ എന്നെ ആകർഷിക്കുന്നത് ജയകൃഷ്ണനാണ്, ക്ലാരയല്ല! ഒരൊറ്റ സ്റ്റെപ്പെടുത്താൽ കടിഞ്ഞാൺ പൊട്ടുന്ന ടൈപ്പാണ് എന്ന് ...

Read More »

താരങ്ങളേ, ഞങ്ങളുടെ ഇല്ലായ്മകൾ നിങ്ങളെ ചക്രവർത്തികളാക്കുന്നു; കാലമോ നിങ്ങൾക്ക് ചവറ്റുകൊട്ടകൾ കാത്തുവെക്കുന്നു

നിത്യഹരിതനായകനെന്നു പുകഴ്ത്തി. ഒടുവില്‍ ആ അഭിനയജീവിതം തീര്‍ത്തും ശുഷ്‌കമായിരുന്നുവെന്ന് പറഞ്ഞു! അപ്പോഴും, മലയാളസിനിമയിൽ ഇന്നും വീശിയടിക്കുകയാണ് പ്രേംനസീറും താരത്തൊഴിലാളികളും പടച്ച മായക്കാഴ്ചകളുടെ മരംചുറ്റിക്കാറ്റ്. പ്രേംനസീറെന്ന നായകവ്യക്തിത്വത്തെ കൊട്ടകകൾതോറും കയറി ജനപ്രിയസിനിമകൾ കണ്ടുനടന്ന കാലത്തിനിപ്പുറമെത്തിനിൽക്കെ ഒന്നുകൂടി നോക്കിക്കാണുന്നു, ഷാനവാസ് കൊനാരത്ത്. ഇന്നത്തെ ഏതു താരവ്യക്തിത്വങ്ങളെയും കാത്തുനിൽക്കുന്ന ചവറ്റുകൊട്ടകളെ ഓർമിപ്പിക്കുന്ന, വേറിട്ട ഒരു നസീറോർമ്മ. പ്രേംനസീറിന്റെ ഇരുപത്തെട്ടാം ചരമവാർഷികമായിരുന്നു ജനുവരി 16ന്. “നമ്മുടെ റൊമാന്റിക് സങ്കല്പങ്ങളുടെ പാരമ്യമാണ് ശ്രീകൃഷ്ണൻ എങ്കില്‍, അതാ ഒരു ശ്രീകൃഷ്ണൻ എന്ന് ചൂണ്ടിപ്പറയാൻ നമ്മുടെ തലമുറയില്‍ ഇനിയൊരു നടൻ ഉണ്ടാവില്ല; എനിക്ക് ഉറപ്പാണ്.” ...

Read More »

ഷീറോകള്‍ ഹിറ്റാക്കിയ മലയാള സിനിമകള്‍

സിനിമകള്‍ മിക്കപ്പോഴും പുരുഷ കേന്ദ്രീകൃതമാകാറാണ് പതിവ്. പേരിന് ഒന്നു രണ്ട് സീനുകളില്‍ മുഖം കാട്ടാനുള്ള അവസരം മാത്രമാണ് പലപ്പോഴും നായികമാര്‍ക്കുണ്ടാവുക. ചിലപ്പോല്‍ അത് മേനി പ്രദര്‍ശനത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്യും. സിനിമ മുഴുവന്‍ ഹീറോകളുടെ കൈപിടിയിലാകുന്നതിനിടയിലും സ്ത്രീകേന്ദ്രീകൃത സിനിമകളും വെള്ളിത്തിരയില്‍ മുഖം കാണിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഹീറോകളെ അംഗീകരിക്കുന്ന അതേ നിലയില്‍ ഷീറോകളെ അംഗീകരിക്കാന്‍ കാണികള്‍ക്ക് മടിയാണ്. പക്ഷെ മികച്ച കഥാപാത്രങ്ങളും കഥയുമായെത്തി ഹീറോകളോട് മത്സരിച്ച് ബോക്‌സോഫീസില്‍ വിജയം നേടിയ ഷീറോ ചിത്രങ്ങളിലും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതാ ഷീറോകള്‍ ഹിറ്റാക്കിയ മലയാള സിനിമകള്‍. പഞ്ചാഗ്‌നി ...

Read More »

‘ആടുജീവിതം’ ബ്ലെസി സിനിമയാക്കുന്നു

  നജീബെന്ന പ്രവാസിയുടെ അതിജീവനത്തിന്‍റെ കഥ നമുക്ക് പരിചയപ്പെടുത്തിയ ബെന്യാമിന്‍റെ ‘ആടുജീവിതം’ സിനിമയായി നമുക്കുമുന്നിലെത്തുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃ ഥ്വിരാജാണ് നായകനായി നജീബിനെ അവതരിപ്പിക്കുന്നത്. മരുഭൂമിയില്‍ വൃത്തിഹീനമായ സാഹചര്യത്തിൽ ആടുകളേയും ഒട്ടകങ്ങളേയും പരിപാലിച്ചുകൊണ്ടുള്ള വിശ്രമമില്ലാത്ത ജീവിതം നയിച്ച നജീബിന്‍റെ കഥ പറയുന്നതാണ് നോവല്‍. സുഹൃത്തിന്‍റെ വഞ്ചനയില്‍പ്പെട്ട് വെള്ളവും ഭക്ഷണവുമില്ലാതെ ജീവിതംതന്നെ നഷ്ടപ്പെട്ട കഥ പറയുന്ന നോവല്‍ സിനിമയിലൂടെ ജനങ്ങള്‍ക്കുക്കുകയാണ് ബ്ലെസി. മനുഷ്യനും മൃഗവും ഒന്നായിത്തീരുന്ന അവസ്ഥയെ സിനിമയിലേക്കു പകര്‍ത്താനുദ്ദേശിക്കുകയാണെന്ന് സംവിധായകന്‍ അഭിപ്രായപ്പെടുന്നു. സിനിമയിലേക്ക് ഒപ്പിയെടുക്കുമ്പോള്‍ വായനയിലൂടെ കണ്ട ആടുജീവിതത്തിന്‍റെ യഥാര്‍ത്ഥകാഴ്ചയിലേക്ക് കാണികളെ ...

Read More »

ഇന്നും സത്യന്‍ മലയാളിയുടെ ഹൃദയഭാജനം

മലയാള സിനിമയുടെ ബാല്യം മുതലിങ്ങോട്ട് ന്യൂ ജനറേഷന്‍ എന്ന് സ്വയം വിശേഷിക്കപ്പെടുന്ന ഇന്നത്തെ തലമുറയിലേക്ക് സിനിമ രംഗം എത്തി നില്‍ക്കുമ്പോള്‍ സിനിമയുടെ ശൈശവത്തെ പരിപോഷിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച, ഒരു ജീവിതം മുഴുവന്‍ അഭിനയത്തിനുവേണ്ടി മാറ്റിവെച്ച അനശ്വരകലാകാരന്‍ – സത്യന്‍.  സിനിമക്കുവേണ്ടി ജീവിതമര്‍പ്പിച്ച ഭാവനടന്‍  ഓര്‍മ്മയായിട്ട് നാല്പത് വര്‍ഷം പിന്നിടുകയാണ്. സ്കൂള്‍ അധ്യാപകന്‍, വക്കീല്‍ഗുമസ്തന്‍, പോലീസ് എന്നീ രംഗങ്ങളില്‍ ജീവിതമനുഷ്ഠിച്ച സത്യന്‍ പിന്നീട് സിനിമയിലേക്ക് പ്രവേശിക്കുകയായിരുന്നു. ആദ്യ സിനിമയായ ത്യാഗസീമ വെളിച്ചം കണ്ടില്ലെങ്കിലും പിന്‍മാറാതെ സിനിമയില്‍തന്നെ നിന്നു. പിന്നീട് ആത്മസഖിയിലൂടെ നായകവേഷത്തിലേക്ക് പ്രവേശിച്ച് നീലക്കുയില്‍, തച്ചോളി ...

Read More »