മാനാഞ്ചിറയിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടെത്തിയതിനെതുടര്‍ന്ന് കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നു. അടുത്തു ചേരുന്ന നഗരസഭാ കൗണ്‍സിലില്‍ ഇതു ചര്ച്ചച്ചെയ്യുമെന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. സിഡബ്ല്യൂആര്‍ഡിഎം( ജലവിഭവ വികസന വിനിയോഗ കേന്ദ്രം) നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ അളവ് വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം മാനദണ്ഡമായി കണക്കാക്കാറുണ്ട്. കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ദ്ധിക്കുന്നത് മറ്റു ബാക്ടീരിയകളുടെ സാന്നിധ്യത്തിന് കാരണമാകും. അതിസാരം, പനി, ഛര്‍ദി, ന്യുമോണിയ തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമായേക്കാം. നഗരത്തിലെ ഒട്ടുമിക്ക വീടുകളിലും ...
Read More »