മലബാറുകാര്‍ക്ക് സംഗീതമെന്നാല്‍ അത് മാപ്പിളപ്പാട്ടുംകൂടിയാണ്. മലയാളത്തെക്കാള്‍ നന്നായി അറബി മലയാളം സംസാരിക്കുന്ന മലബാറുകാര്‍ക്ക് മാപ്പിളപ്പാട്ടിനെ പ്രണയിക്കാതിരിക്കാനാവില്ല. ആ പ്രണയത്തിന് ഭാവവും താളവും രാഗവുമായി സംഗീത രംഗത്ത് 25 വര്‍ഷം പിന്നിടുകയാണ് മലബാറിന്റെ സ്വന്തം ഗായിക രഹന. മാപ്പിളപ്പാട്ടു രംഗത്ത് കര്‍ണാടക സംഗീത പഠിച്ചവരെ മഷിയിട്ടുനോക്കിയാല്‍ പോലും കിട്ടാത്ത കാലത്താണ് രഹന കടന്നുവരുന്നത്. സ്കൂള്‍, കോളജ് കാലത്ത് മാപ്പിളപ്പാട്ട് മത്സരങ്ങള്‍ക്ക് പങ്കെടുക്കുക പോലും ചെയ്തിട്ടില്ലാത്ത രഹന മാപ്പിളപ്പാട്ടിന്റെ വഴിയിലെത്തിയതും യാദൃശ്ചികം. റേഡിയോയിലൂടെ പാട്ട് കേട്ടാണ് രഹന സംഗീതത്തോട് കൂട്ടുകൂടിയത്. ഗാനങ്ങള്‍ ഏറ്റുപാടാന്‍ തുടങ്ങിയത് ഉപ്പ ഷൗക്കത്തലിയും ...
Read More »