അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ വനിതകള്‍ക്ക് സൗജന്യ ആയോധനകലാ പരിശീലനം നല്കുന്നു. കളരിപ്പയറ്റ്, തൈക്കോണ്ടോ, വുഷു അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് പരിശീലനം. വിദ്യാര്‍ഥിനികളടക്കം 500 പേര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 20 മുതല്‍ 30 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിന് വൈകിട്ട് നാല് മണിക്കകം മാനാഞ്ചിറ സ്ക്വയറില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0495 2722593.
Read More »