കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് പെരുവണ്ണാമുഴി കക്കയം വനമേഖലയിൽ പൊലീസും തണ്ടർ ബോൾട്ട് സേനയും പരിശോധന നടത്തുന്നു. നേരത്തെ നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ ക്ളാസെടുക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. മാവോവാദി നേതാക്കളായ വിക്രം ഗൗഡ, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ് എന്നിവര്‍ ക്ളാസെടുക്കുന്നതിന്‍െറ ഏതാനും മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് ദൃശ്യങ്ങളായിരുന്നു പൊലീസ് ചാനലുകളിലൂടെ പുറത്തുവിട്ടത്.
Read More »