‘കവിതയുടെ അര്‍ത്ഥതലങ്ങളെ വിട്ട് എന്റെ കൂടെപ്പോരുക. രാഗ വിഹാരങ്ങള്‍ തീര്‍ക്കുന്ന മായിക പ്രപഞ്ചത്തില്‍ അഭിരമിപ്പിക്കാം ആവോള’മെന്നു മഴ. ഞാന്‍ തല്ക്കാലം കവിതയെ മറക്കുന്നു – മഴയെ കേട്ട് മീനാക്ഷി മേനോന് എഴുതുന്നു. എനിയ്ക്കു ചുറ്റുമിപ്പോള്‍ മഴയുടെ ശബ്ദമാണ്. ജോഗ് രാഗത്തിന്റെ ആരോഹണാവരോഹണങ്ങളിലൂടെ, തേന്തുള്ളികള് പോലെ ആത്മാവിലേക്കൂറി വരുന്ന ശബ്ദസൗന്ദര്യമായി മഴ പാടുന്നു. പാടുന്നത് ഒരു കവിതയാണ്… ”ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു….” സച്ചിദാനന്ദന്റെ ‘ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു’ എന്ന കവിത പ്രശസ്ത സംഗീതജ്ഞൻ ശ്രീ. ഓംകാര്‍നാഥ് ഹവല്‍ദാറാണ് ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയത്. മഴയാണ് ആലപിക്കുന്നത്. കവിതയിലെ ...
Read More »