സംസ്ഥാനത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവ്. അനധികൃത അറവുശാലകള്‍ക്കും മാംസ വില്പനയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ചട്ടങ്ങള്‍ പാലിക്കാതെയുള്ള ഇറച്ചിവില്‍പ്പന തടയണമെന്നും ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താക് ഉത്തരവിട്ടു. ശുചിത്വം ഉറപ്പാക്കിവേണം മാംസവില്പന നടത്താന്‍, ലൈസന്‍സുള്ള അറവുശാലകളിലാണ് കശാപ്പ് നടത്തുന്നതെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം, ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ആര്‍ഡിഒയും പൊലീസും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ കോടതി നിര്‍ദേശിച്ചു. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് കോടതിയുടെ നിര്‍ദേശം.
Read More »Home » Tag Archives: meat shop- clesed-licence-high court