‘അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയമുതൽ ഞാൻ വായിക്കുന്ന മാതൃഭൂമി എസ്. ഹരീഷിനോടും ‘മീശ’യോടുമുള്ള പ്രതികാരം തീർത്തു’. മലയാളസാഹിത്യത്തിന് ലോകാംഗീകാരം നേടിക്കൊടുത്ത സാഹിത്യപുരസ്കാരവാർത്ത മാതൃഭൂമി ദിനപത്രം തമസ്കരിച്ചതിൽ സാംസ്കാരികലോകത്തിന്റെ പ്രതികരണങ്ങൾ തുടരുകയാണ്. വാർത്തയെന്തെന്നു തിരിയാത്ത പത്രം വീട്ടിൽ കയറ്റുന്നത് നിർത്തുകയാണെന്ന് പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി. പി. രാജീവൻ പറഞ്ഞു. ഫേസ്ബുക്കിൽ രാജീവൻ എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമായ ജെ സി ബി പുരസ്ക്കാരം ഈ വർഷം ലഭിച്ചത് എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം ‘Moustache’ നാണ്. ...
Read More »