ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം. 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പാര്‍ഥിവ് പട്ടേല്‍ 54 പന്തില്‍ 67 റണ്‍സ് നേടി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ രവീന്ദ്ര ജഡേജയും ആര്.അശ്വിനും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാമിന്നിങ്സില്‍ താരതമ്യേനെ കുറഞ്ഞ സ്കോറായ 103 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയെ അര്‍ധ സെഞ്ച്വറി നേടിയ പാര്‍ഥിവ് പട്ടേല്‍ വിജയതീരത്തെത്തിക്കുകയായിരുന്നു. മുരളി വിജയി(0), ചേതേശ്വര്‍ പൂജാര(25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.134 റണ്‍സിന്റെ ലീഡ് ...
Read More »