Home » Tag Archives: mohan lal

Tag Archives: mohan lal

ചുംബിച്ച ചുണ്ടുകള്‍ പകരുന്ന വിരഹമാണ് പത്മരാജന്‍ സിനിമകള്‍; 27 വര്‍ഷത്തിനിപ്പുറവും മലയാള സിനിമയ്ക്ക് പൂരിപ്പിക്കാനാവാത്ത വിടവ്

പ്രണയത്തിന്റെ തീവ്രത മഴയുടെ ആന്ദോളനങ്ങളില്‍ സന്നിവേശിപ്പിച്ച പത്മരാജന്‍ മലയാള സിനിമയില്‍ ഇന്നും പൂരിപ്പിക്കാനാവാത്ത ഇടം ബാക്കിവച്ച് യാത്രയായിട്ട് 27 വര്‍ഷം തികഞ്ഞു. തിരശ്ശീലയിലും പുസ്തകത്താളിലും തീവ്രാനുരാഗത്തിന്റെ ഗാന്ധര്‍വം തീര്‍ത്ത ഗഗനചാരി… ഇന്നും നമ്മെ മോഹിപ്പിക്കുന്ന മുന്തിരിത്തോട്ടങ്ങള്‍ സമ്മാനിച്ച ചലച്ചിത്രകാരന്‍… ഉദകപ്പോളയില്‍ ജീവിതത്തിന്റെ നശ്വരതയും ആവേശവും നിറച്ച സ്വപ്നാടകന്‍. പത്മരാജന്‍ എന്ന, മലയാളത്തിന്റെ പ്രിയപ്പെട്ട പപ്പേട്ടനെ, തൂവാനത്തുമ്പികള്‍, ഇന്നലെ എന്നീ സിനിമകളിലൂടെ ഒരിയ്ക്കല്‍ക്കൂടി വായിച്ചെടുക്കുകയാണ് വിഷ്‌ണു പടിക്കപ്പറമ്പിൽ   അവനവൻ തുരുത്ത് ജയകൃഷ്ണൻ എന്നെ ആകർഷിക്കുന്നത് ജയകൃഷ്ണനാണ്, ക്ലാരയല്ല! ഒരൊറ്റ സ്റ്റെപ്പെടുത്താൽ കടിഞ്ഞാൺ പൊട്ടുന്ന ടൈപ്പാണ് എന്ന് ...

Read More »

മോഹന്‍ലാലിന് ആദരവുമായി ‘മോഹനം-2016’ കോഴിക്കോട്

മലയാളത്തിന്റെ മഹാനടന് കോഴിക്കോടിന്റെ ആദരം. മോഹന്‍ലാലിന്റെ 36 വര്‍ഷത്തെ അഭിനയജീവിതത്തിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനായി ഒരുക്കിയ ‘മോഹനം-2016’ ആഗസ്ത് 15-ന് അരങ്ങിലെത്തും. ചലച്ചിത്രലോകത്തെ പ്രധാന വ്യക്തികളെല്ലാം അണിനിരക്കുന്ന മൂന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടി കോഴിക്കോട് സ്വപ്നനഗരിയിലാണ് അരങ്ങേറുക. വൈകിട്ട് ആറുമണിക്ക് ആരംഭിക്കും. കാരുണ്യപ്രവര്‍ത്തനം ലക്ഷ്യംവെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവഴി ലഭിക്കുന്ന തുക വിഷമതകള്‍ അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് നല്കാനാണ് തീരുമാനം. ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ മുതല്‍ വെള്ളിയാഴ്ച വെള്ളിത്തിരയിലെത്തിയ ‘വിസ്മയം’ വരെയുള്ള 320-ലധികം ചിത്രങ്ങളില്‍ മറക്കാനാവാത്ത കഥാപാത്രങ്ങളെ വിശ്വസ്തതയോടെ ലാലിനെ ഏല്പിച്ച നിരവധി സംവിധായകരുണ്ട്. ലാല്‍ അഭിനയിച്ചുഫലിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് ...

Read More »