നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ ഭാഗമായി എംപിയായി തുടരാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജെഡിയുവില്‍ തുടരാന്‍ താല്പര്യമില്ല, എസ്ജെഡി പുനരുജ്ജീവിപ്പിക്കും. എന്നാല്‍, എല്‍ഡിഎഫിലേക്ക് എസ്ജെഡി ലയിക്കുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. താനും തന്റെ പാര്‍ട്ടിയും ഇപ്പോള്‍ യുഡിഎഫിലാണെന്നും എല്‍ഡിഎഫുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവഗൗഡയുടെ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളായ കൃഷ്ണന്‍കുട്ടി, സികെ നാണു തുടങ്ങിയവരുമായി സംസാരിച്ചിരുന്നു. എന്നാല്‍, എല്‍ഡിഎഫുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. അന്ന് എസ്ജെഡിയില് നിന്നാല്‍ മതിയായിരുന്നു ജെഡിയുവില്‍ ലയിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലേക്ക് പോകാന്‍ വ്യക്തിപരമായി താല്പര്യമുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ...
Read More »