സര്‍ക്കാര്‍ മേഖലയില്‍ പേരാമ്പ്രയില്‍ ആധുനിക സിനിമാ സമുച്ചയം നിര്‍മിക്കുന്നത് പരിഗണനയില്‍. കെ.എസ്.എഫ്.ഡി.സി.യുടെ ആഭിമുഖ്യത്തില്‍ മള്‍ട്ടിപ്ലക്സ് സിനിമാതിയേറ്റര്‍ നിര്‍മിക്കാനാണ് പദ്ധതി. പേരാമ്പ്ര -ചാനിയംകടവ് -വടകര റോഡില്‍ ജലസേചന വിഭാഗത്തിന്റെ ക്വാര്‍ട്ടേഴ്സ് നിലനില്‍ക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തുന്നാണ് ആലോചന. 75 സെന്റ് സ്ഥലത്ത് 200 സീറ്റ് വീതമുള്ള രണ്ടു തിയേറ്ററാണ് നിര്‍മിക്കുക. ഫുഡ്കോര്‍ട്ടും വിനോദ സൗകര്യങ്ങളും ഉള്‍പ്പെടുന്നതാകും കോംപ്ലക്സ്. കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഓഫീസ് കോമ്പൗണ്ടില്‍ വിശാലമായ സ്ഥലമാണ് വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്. നേരത്തേയുണ്ടാക്കിയ ക്വാര്‍ട്ടേഴ്സുകള്‍ ഭൂരിഭാഗവും വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതെ ശോച്യാവസ്ഥയിലാണ്. സ്ഥലം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ...
Read More »